മലപ്പുറം: കോവിഡ് ആരോഗ്യ ജാഗ്രതയുടെ ഭാഗമായി പൊലീസ് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. ജാഗ്രത നിർദേശങ്ങൾ ലംഘിച്ച 17 കടകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. കുന്നുമ്മല്‍, കോട്ടപ്പടി, കിഴക്കേത്തല തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലായിരുന്നു രാവിലെ മുതല്‍ പരിശോധന. മാസ്‌ക് ധരിക്കാതെ കറങ്ങി നടന്നവരെയും പൊലീസ് പിടികൂടി. ഇവരുടെ പേര് വിവരങ്ങൾ ശേഖരിച്ച ശേഷം മാസ്ക് ധരിപ്പിച്ചും ബോധവത്കരിച്ചും തിരിച്ചയച്ചു. വാഹനങ്ങൾ തടഞ്ഞുനിർത്തിയും പരിശോധിച്ചു. വരുംദിവസവങ്ങളിലും ഇതുതുടരും. തൃശൂര്‍ റേഞ്ച് ഐ.ജി എസ്. സുരേന്ദ്രന്‍, ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം, സി.ഐ എ. പ്രേംജിത്ത് തുടങ്ങിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.