കണ്ണൂർ: ചെേമ്പരി വിമൽജ്യോതി കോളജിൽ 2020-22 ബാച്ച് എം.ബി.എ പ്രവേശനത്തിനുള്ള ഇൻറർവ്യൂ അഡ്മിഷൻ ജൂലൈ 22, 23 തീയതികളിൽ രാവിലെ 10 മുതൽ ഓൺലൈനായി നടക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മൻെറ് ആൻഡ് റിസർച് (http://vjim.ac.in/admission/online-application/) എന്ന വെബ്സൈറ്റ് ലിങ്ക് വഴി ആപ്ലിക്കേഷൻ ഫോം സമർപ്പിക്കണം. തലശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോളജിന് കണ്ണൂർ സർവകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരമുണ്ട്. മാർക്കറ്റിങ് ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മൻെറ് എന്നിവയിൽ ഡ്യുവൽ സ്പെഷലൈസേഷനാണുള്ളത്. കൂടാതെ ലോജിസ്റ്റിക് മാനേജ്മൻെറ്, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയ മേഖലകളിൽ സർട്ടിഫിക്കേഷൻ സൗകര്യവുമുണ്ട്. വിദേശങ്ങളിൽ കമ്പനികൾ സന്ദർശിക്കാനുള്ള സൗകര്യവും എം.ബി.എ വിദ്യാർഥികൾക്ക് പഠനത്തിൻെറ ഭാഗമായി ഒരുക്കും. ഉന്നത മാർക്കോടെ ബിരുദം നേടി വിമൽജ്യോതിയിൽ അഡ്മിഷൻ നേടുന്ന വിദ്യാർഥികൾക്ക് 40,000 രൂപയുടെ സ്കോളർഷിപ് ലഭിക്കും. 50 ശതമാനത്തിലധികം മാർക്കോടെ ബിരുദം നേടിയവർക്ക് ഇൻറർവ്യൂവിൽ പങ്കെടുക്കാം. കാറ്റ്, സി.മാറ്റ്, കെ.മാറ്റ് എന്നിവയുടെ സ്കോറിൻെറ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോൺ: 9400512240, 9400062919, 0460 2212240.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.