മട്ടന്നൂരില്‍ സാമൂഹിക അകലം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

മട്ടന്നൂര്‍: സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിബന്ധനകള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മട്ടന്നൂരില്‍ പൊലീസ് നടപടി ആരംഭിച്ചു. സാമൂഹിക അകലം പാലിക്കാതെ ആള്‍ക്കാര്‍ കൂടിനിന്നതിനെ തുടര്‍ന്ന് തിങ്കളാഴ്​ച ഇരിട്ടിറോഡിലെ മത്സ്യമാര്‍ക്കറ്റ് അടപ്പിച്ചു. അടുത്തടുത്തുള്ള വാഹന പാര്‍ക്കിങ്ങും ഒഴിവാക്കി. ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെറർ: പ്രാരംഭ നടപടി തുടങ്ങി മട്ടന്നൂര്‍: കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഫസ്​റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററി​ൻെറ പ്രാരംഭ നടപടി തുടങ്ങി. എടയന്നൂര്‍ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്‌കൂളിലാണ് 100 പേര്‍ക്കുള്ള ചികിത്സാസൗകര്യം ഒരുക്കുന്നത്. 50 പേര്‍ക്കുള്ള സാധനങ്ങള്‍ എടയന്നൂര്‍ ശാഖ മുസ്​ലിം ലീഗ് കൈമാറി. ഭാരവാഹികളായ പി.പി. ഹാഷിം, ടി.പി. മുഹമ്മദ്, വി.കെ. സിറാജ് എന്നിവര്‍ പഞ്ചായത്ത് പ്രസിഡൻറ് എം. രാജന് സാധനങ്ങള്‍ കൈമാറി. കീഴല്ലൂര്‍ പഞ്ചായത്ത് കോവിഡ് സൻെററിനുള്ള ഒരുക്കം പൂര്‍ത്തിയായതായും പൊതുസമൂഹത്തി​ൻെറ പിന്തുണ ലഭിക്കുന്നുണ്ടെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂനിറ്റ് 100 ബെഡ്ഷീറ്റ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.