തെരഞ്ഞെടു​പ്പ്​ കൺവെൻഷൻ

കോഴിക്കോട്: 42 വർഷത്തെ തുടർച്ചയായ ഇടത് മുന്നണിയുടെ കോർപറേഷൻ ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്ഥിതിവിശേഷത്തിലേക്ക് എത്തിയെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസി. അസ്​ലം ചെറുവാടി പറഞ്ഞു. വാർഡ്തല ഇലക്​ഷൻ കമ്മിറ്റി കൺവീനർമാരുടെ കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ എ.പി. വേലായുധൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നടത്തി. ജില്ല ഇലക്​ഷൻ കൺവീനർ സാലിഹ് കൊടപ്പന, ജില്ല ​െസക്രട്ടറി മുസ്തഫ പാലാഴി, സൗത്ത് മണ്ഡലം പ്രസിഡൻറ് പി.അലി എന്നിവർ സംസാരിച്ചു. കോർപറേഷൻ ജനറൽ കൺവീനർ അയ്യൂബ് കുറ്റിച്ചിറ സ്വാഗതവും കൺവീനർ കെ.കെ. അഷ്റഫ് നന്ദിയും പറഞ്ഞു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.