ഷംസുദ്ദീൻെറ മരണം തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് കണ്ണൂർ: മുഴപ്പിലങ്ങാട് സ്വദേശി ഷംസുദ്ദീൻ (47) ശനിയാഴ്ച പുലർച്ച കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത് തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കോവിഡ് സംശയിച്ച് സ്രവം പരിശോധിച്ചെങ്കിലും ഫലം നെഗറ്റിവായിരുന്നുവെന്നും കോവിഡ് ബാധയുണ്ടായിരുന്നില്ലെന്നും ആരോഗ്യവകുപ്പ് അധികൃതരും പറഞ്ഞു. കുവൈത്തിൽനിന്ന് നാട്ടിലെത്തിയ ഷംസുദ്ദീൻ ജൂൺ 24 മുതൽ തലശ്ശേരിയിലെ ലോഡ്ജിൽ ക്വാറൻറീനിലായിരുന്നു. ദീർഘനാളായി രക്തസമ്മർദത്തിന് ചികിത്സ നടത്തിവന്നിരുന്നു. ക്വാറൻറീനിൽ ആയതിനാലാണ് തലശ്ശേരി ജനറൽ ആശുപത്രിയിൽനിന്ന് സ്രവം പരിശോധനക്ക് എടുത്തത്. ശനിയാഴ്ച ഉച്ചയോടെയാണ് െനഗറ്റിവാണെന്ന ഫലം ലഭിച്ചത്. ഇതേത്തുടർന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം ശനിയാഴ്ചതന്നെ ഖബറടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.