വലിയങ്ങാടിയിൽ കടകൾ പ്രവർത്തിക്കും

കോഴിക്കോട്​: ശക്​തമായ മുൻകരുതലോടെ കോഴിക്കോട്​ വലിയങ്ങാടിയിലെ കടകൾ തിങ്കളാഴ്​ച തുറന്നുപ്രവർത്തിക്കുമെന്ന്​ കാലിക്കറ്റ് ഫുഡ്​ ഗ്രെയിൻസ്​ മർച്ചൻറ്​സ്​ അസോസിയേഷൻ ​െസക്രട്ടറി പി.എം. ബഷീർ അഹമ്മദ്​ അറിയിച്ചു. രാവിലെ എട്ടുമുതൽ അഞ്ചു​വരെയാണ്​ കടകൾ പ്രവർത്തിക്കുക. കഴിഞ്ഞ ദിവസം നഗരസഭ ആരോഗ്യവിഭാഗം ആഭിമുഖ്യത്തിൽ ചേർന്ന യോഗ തീരുമാനങ്ങൾ കർശനമായി നടപ്പാക്കിയാവും പ്രവർത്തിക്കുക. ഇത്​ പ്രകാരം അന്തർസംസ്​ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾക്ക്​ ബീച്ച്​ റോഡ്​ വഴി മാത്രമേ പ്രവേശനമുണ്ടാവുകയുള്ളൂ. ഇതിനായി അസോസിയേഷൻ നിരീക്ഷണ സംവിധാനം നേരത്തേ തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്​. ഉച്ചക്ക്​ രണ്ടുവരെ മാത്രമാണ്​ അന്തർസംസ്​ഥാന ലോറികൾക്ക്​ പ്രവേശനമനുവദിക്കുക. റെയിൽവേ സ്​​േ​റ്റഷൻ വഴി വാഹനങ്ങളുടെ പ്രവേശനം തടയും. ചെറൂട്ടി റോഡ്​ വഴിയാവും ചരക്കുനീക്കം. മാസ്​ക്​, സാനിറ്റൈസർ ഉപയോഗം അങ്ങാടിയിൽ നിർബന്ധമാക്കും. എല്ലാ കടകളിലും സാനിറ്റൈസർ എർപ്പെടുത്തും. മാസ്​ക്​ ധരിക്കാതെയെത്തുന്നവർക്കെതിരെ കർശന നടപടിക്ക്​ വ്യാപാരികൾ തന്നെ മുൻ​ൈകയ്യടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.