കോഴിക്കോട്​ നഗരം സമൂഹവ്യാപനഭീതിയിൽ

കോഴി​േക്കാട്​: നഗരം കോവിഡ്​ സാമൂഹിക വ്യാപനഭീതിയിൽ. ഉറവിടമറിയാത്ത കേസുകളും ലക്ഷണം പ്രകടമല്ലാത്തവരെ കണ്ടെത്തിയതും രോഗികളുമായി സമ്പർക്കത്തിലുള്ളവരുടെ കേസുകളും കൂടിയതാണ്​ വ്യാപന ഭീഷണിയുയർത്തുന്നത്​. അഞ്ചുപേർക്കാണ്​ ഞായറാഴ്​ച സമ്പർക്കത്തിലൂടെ രോഗം പകർന്നതായി സ്​ഥിരീകരിച്ചത്​. ഇനി ഇവരുടെ സമ്പർക്കവഴികൾ കണ്ടുപിടിക്കു​േമ്പാഴേക്കും വ്യാപനസാധ്യത കൂടുമെന്നാണ്​ ആരോഗ്യവകുപ്പി​ൻെറ വിലയിരുത്തൽ. ചക്കുംകടവിൽ ഗർഭിണിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചെങ്കിലും എവിടെ നിന്നാണ്​ രോഗം പകർന്നതെന്ന്​ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വെള്ളയിൽ പൊലീസ്​ സ്​റ്റേഷൻ പരിധിയിൽ ജീവനൊടുക്കി ആൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ അദ്ദേഹത്തി​ൻെറ കുടുംബവും ആറ്​ പൊലീസുകാരും നിരീക്ഷണത്തിലാണ്​. വലിയങ്ങാടിയിലെ വ്യാപാരിക്കും മകനും​ രോഗബാധ റിപ്പോർട്ട്​ ചെയ്​തു. മകന്​ എവിടുന്നാണ്​ വൈറസ്​ബാധയെന്ന്​ തിരിച്ചറിഞ്ഞിട്ടില്ല. മകനിൽ നിന്നാണ്​ വ്യാപാരിക്ക്​ വൈറസ്​ ബാധിച്ചത്​​. ഇ​േദ്ദഹവുമായി സമ്പർക്കമുണ്ടായ അനവധിപേർ നിരീക്ഷണത്തിലാണ്​. ഇതെല്ലാം ഗുരുതരസാഹചര്യത്തി​ൻെറ സൂചനയാണെന്ന്​ ആരോഗ്യ​പ്രവർത്തകർ പറയുന്നു​. ലോക്​ഡൗൺ കാലത്താണ്​ നഗരത്തിൽ ഉറവിടമറിയാത്ത രോഗബാധ​ റിപ്പോർട്ട്​ ചെയ്​തത്​. തെരുവിൽ കഴിഞ്ഞ തമിഴ്​നാട്​ സ്വദേശിക്കായിരുന്നു ഇത്​. അന്ന് ​സമ്പൂർണ ലോക്​ഡൗൺ കാലമായിരുന്നതിനാൽ വലിയ പ്രത്യാഘാതമുണ്ടായില്ല. നിലവിലെ സാഹചര്യം അങ്ങനെയല്ല. നഗരത്തിൽ കച്ചവടകേന്ദ്രങ്ങളിലടക്കം ജനജീവിതം സാധാരണപോലെയാണ്​. തിരക്കേറിയ വലിയങ്ങാടിയിൽ രോഗം സ്​ഥിരീകരിച്ചത്​ ആശങ്കയേറ്റിയിട്ടുണ്ട്​. അവശ്യവസ്​തു വിൽപനകേന്ദ്രമായതിനാൽ അങ്ങാടി പൂട്ടുന്ന സാഹചര്യം പ്രതിസന്ധിക്ക്​ കാരണമാവും. വെള്ളയിൽ, മൂന്നാലിങ്ങൽ, ചക്കുംകടവ്​, കുണ്ടായിത്തോട്​ എന്നിവിടങ്ങൾ കണ്ടെയിൻമൻെറ്​ മേഖലയാണ്​. നഗരസഭ പരിധിക്ക്​ സമീപത്തെ ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ്​ വാർഡും കണ്ടെയ്​ൻമൻെറ്​ സോണാണ്​. അനിതരസാധാരണമായ സാഹചര്യങ്ങളിലൂടെയാണ്​ ജില്ല കടന്നുപോകുന്നതെന്ന്​ കലക്​ടർ വി. സാംബശിവറാവു പറഞ്ഞു. ഇതു മനസ്സിലാക്കി നമ്മുടെ ജീവിതം ക്രമീകരിക്കണം. അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണം. യാത്രയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിവെക്കണം. ബ്രേക്ക് ദ ചെയിന്‍ ഡയറി സൂക്ഷിക്കണം. കയറിയ വാഹനത്തി‍ൻെറ നമ്പര്‍, സമയം, സന്ദര്‍ശിച്ച ഹോട്ടലി‍​ൻെറ വിശദാംശങ്ങള്‍, സമയം തുടങ്ങിയവ ഒരു പുസ്തകത്തിലോ ഫോണിലോ മറ്റോ രേഖപ്പെടുത്തിവെക്കണം. ഇതു രോഗബാധിതന്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍ കണ്ടെത്താനും ആരൊക്കെ ആ സമയങ്ങളില്‍ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നു എന്നു മനസ്സിലാക്കാനും സഹായിക്കും. ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്‍ കൂടുതല്‍ ആത്മാര്‍ഥമായി മുന്നോട്ടുകൊണ്ടുപോകണം. കൈകള്‍ ശുചിയാക്കുക, മാസ്ക് ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നീ മൂന്നു കാര്യങ്ങളില്‍ ഒരു വീഴ്ചയും പാടില്ല എന്ന്​ കലക്​ടർ ഒാർമിപ്പിച്ചു. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി പരിണമിക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകി. image breake the chain diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.