പന്ത്രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി രണ്ടുപേർ കുന്ദമംഗലം പോലീസിൻെറ പിടിയിൽ. കുന്ദമംഗലം: ലോറിയിൽ കടത്തുകയായിരുന്ന പന്ത്രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് പേർ പൊലീസിൻെറ പിടിയിൽ. കോഴിക്കോട് ജില്ല പൊലീസ് െഡപ്യൂട്ടി കമീഷണർ സുജിത് ദാസിന് കിട്ടിയ രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ കുന്ദമംഗലം പൊലീസ് സബ് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും സംഘവും നടത്തിയ നീക്കത്തിലാണ് കരിങ്കല്ല് കയറ്റിവന്ന ലോറിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. കുണ്ടോട്ടി എയർപോർട്ട് റോഡിൽ തൊട്ടിയിൽ ഫർഷാദ് (30), തിരുവമ്പാടി അമ്പലപ്പാറ നടുക്കണ്ടി സൈനുദ്ദീൻ (26) എന്നിവരാണ് പിടിയിലായത്. എടപ്പാൾ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെ.എ 51 എ.ബി 4321 എന്ന രജിസ്ട്രേഷനിലുള്ള ലോറിയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് ഒന്നിന് പതിമംഗലത്ത് നിന്നാണ് ലോറി പിടികൂടിയത്. ആറ് പാക്കറ്റുകളിലായാണ് കഞ്ചാവ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.