ഭിന്നശേഷിക്കാരുടെ ധർണ ഏഴിന്​

കോഴിക്കോട്​: വിവിധ ആവശ്യങ്ങളുന്നയിച്ച്​ നാഷനൽ പ്ലാറ്റ്​​േഫാം ഫോർ ദി റൈറ്റ്​ ഒാഫ്​ ഡിസേബ്​ൾഡ്​ ചൊവ്വാഴ്​ച​ മാനാഞ്ചിറ ഹെഡ്​ പോസ്​റ്റ്​ ഒാഫിസിനുമുന്നിൽ ധർണ നടത്തുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. ഭിന്നശേഷിക്കാർക്ക്​ സമഗ്ര കോവിഡ്​ പാക്കേജ്​ അനുവദിക്കുക, 5000 രൂപ വീതം പ്രതിമാസ ധനസഹായം അനുവദിക്കുക, ഇന്ധന വിലവർധന പിൻവലിക്കുക, സൗജന്യ റേഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്​ രാവിലെ 11ന്​​ സമരം നടത്തുക. ദേശീയ ജോ. സെക്രട്ടറി ഗിരീഷ്​ കീർത്തി, ഒാമന ലത, വി.പി. ഫെബിന, രവീന്ദ്രനാഥ്​ എന്നിവർ വാർത്തസമ്മേളനത്തിൽ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.