കേന്ദ്ര സർക്കാറിൻെറ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണം കോഴിക്കോട്: ഇന്ത്യയുടെ പ്രതിഛായ തകർക്കും വിധമുള്ള കേന്ദ്ര സർക്കാറിൻെറ ന്യൂനപക്ഷ വേട്ടയും മനുഷ്യാവകാശ ധ്വംസനവും അവസാനിപ്പിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ. മൊയ്തീൻകോയ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിൻെറ ന്യൂനപക്ഷ വേട്ടക്ക് എതിരെ ലീഗ് ദേശവ്യാപകമായി ആഹ്വാനം ചെയ്ത മനുഷ്യാവകാശം സംരക്ഷണ ദിനത്തിൻെറ ഭാഗമായി കുത്ത്കല്ല് ശാഖ മുസലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത് മണ്ഡലം വൈസ് പ്രസിഡൻറ് എ.ടി. മൊയ്തീൻകോയ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, മുഖദാർ മേഖല പ്രസിഡൻറ് ഇ.പി. അശ്റഫ്, ജില്ല കമ്മിറ്റി അംഗം എം.പി. കോയട്ടി, മേഖല സെക്രട്ടറി കെ.അസ്ലം, എം.എ. ജലീൽ, എ.ടി. നാസർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.പി. കബീർ സ്വാഗതവും സെക്രട്ടറി ടി.സി. കബീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.