ഓൺലൈൻ പഠനത്തിന് ടെലിവിഷനുമായി പൊലീസ്​

എലത്തൂർ: വിദ്യാർഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനുമായി പൊലീസും. എലത്തൂർ പൊലീസാണ് പഠനത്തിന് ടി.വി വാങ്ങി നൽകിയത്. എലത്തൂർ സ്വദേശിയായ ഡിഗ്രി വിദ്യാർഥിനി സിറ്റി പൊലീസ് കമീഷണർക്ക് കീഴിൽ ആരംഭിച്ച ഇ.വിദ്യയിലേക്ക് ടി.വി ആവശ്യപ്പെട്ട് വിളിച്ചതനുസരിച്ചാണ് എലത്തൂർ പൊലീസ് സേനാംഗങ്ങൾ ടെലിവിഷൻ നൽകിയത്. എലത്തൂർ സി.ഐ ടി.വി രക്ഷിതാക്കൾക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.