േകാഴിക്കോട്: കോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ തിരക്കൊഴിവാക്കാൻ സെൻട്രൽ മാർക്കറ്റിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസിൻെറ ചേംബറിൽ ചേർന്ന മാർക്കറ്റിലെ മീൻ കച്ചവടക്കാരുടെയും ജീവനക്കാരുടെയും യോഗത്തിലാണ് തീരുമാനം. സെൻട്രൽ മാർക്കറ്റിലെത്തുന്ന എല്ലാ മത്സ്യവണ്ടികളും രജിസ്റ്റർ ചെയ്യണം. വണ്ടിയിലെ ജീവനക്കാരെ തെർമൽ സ്കാനർ കൊണ്ട് പരിശോധിക്കും. അവരുടെ പൂർണ വിവരവും യാത്രവിവരവും രേഖപ്പെടുത്തും. മാർക്കറ്റ് രണ്ട് ഘട്ടമായി പ്രവർത്തിക്കും. രാവിലെ മൂന്ന് മുതൽ ആറ് വരെയും രാവിലെ ആറ് മുതൽ എട്ട് വരെയുമാണ് ഷിഫ്റ്റ്. ഓരോ ഷിഫ്റ്റിലും 15 വണ്ടികൾ മാത്രമേ ഉണ്ടാകാവൂ. കറങ്ങി നടക്കുന്നത് തടയും. ഓരോ മണിക്കൂറും മൂത്രപ്പുരയും ശുചിമുറിയും അണുനശീകരണം നടത്തണം. 60 വയസ്സിന് മുകളിലുള്ളവർ മാർക്കറ്റിൽ കച്ചവടം നടത്തരുത്. കണ്ടെയ്ൻമൻെറ് സോണിൽ നിന്നുള്ളവർ മീൻ വാങ്ങാനോ വിൽക്കാനോ വരരുതെന്നും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.