ട്: മഴ കനത്തതോടെ നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതേതുടർന്ന് നഗരസഭ വിവിധ ഭാഗങ്ങളിൽ ഓവുചാൽ വൃത്തിയാക്കൽ ആരംഭിച്ചു. ശനിയാഴ്ച വൈകീട്ട് മേയർ തോട്ടത്തിൽ രവീന്ദ്രൻെറയും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ കെ.വി. ബാബുരാജിൻെറയും നേതൃത്വത്തിലായിരുന്നു വൃത്തിയാക്കൽ. മണ്ണുമാന്തി ഉപയോഗിച്ച് മൊഫ്യൂസിൽ സ്റ്റാൻഡ് ജങ്ഷനിൽ ഓടകൾ വൃത്തിയാക്കി. പ്ലാസ്റ്റിക്കും ചാക്കുകളും നിറഞ്ഞാണ് ഒഴുക്ക് തടസ്സപ്പെട്ടത്. സ്ലാബുകളും മാൻഹോളുകളും നീക്കിയായിരുന്നു നടപടി. ഫയർഫോഴ്സിൻെറയും നടപ്പാത നവീകരണ കരാറെടുത്തവരുടെയും സഹകരണത്തോടെയായിരുന്നു നടപടി. ഒഴുക്ക് സുഗമമാവുന്നത് നിരീക്ഷിച്ച് നടപടിയെടുക്കുമെന്ന് കോർപറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.