കോട്ടയം: അന്തേവാസിയായ പെൺകുട്ടിയുടെ പരാതിയിൽ കോട്ടയം ഗാന്ധിനഗർ 'സാന്ത്വനം' അഭയകേന്ദ്രം ഡയറക്ടറുടെ ഭർത്താവ് ബാബു വർഗീസിനെതിരെ പീഡനക്കേസ്. കേസിനുപിന്നാലെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഇടപെട്ട് സ്ഥാപനത്തിലുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത 17 പെൺകുട്ടികളെ മറ്റൊരു സംരക്ഷണ കേന്ദ്രത്തിലേക്കും പരാതിക്കാരിയായ പെൺകുട്ടിയെ നിർഭയ കേന്ദ്രത്തിലേക്കും മാറ്റി. പെൺകുട്ടികളുടെയും സ്ത്രീകളുടെയും അഭയ കേന്ദ്രമായ സാന്ത്വനത്തിൽ 12 വർഷമായി കഴിയുന്ന ഇടുക്കി സ്വദേശിനിയാണ് ജൂൺ 23ന് മുഖ്യമന്ത്രിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയത്. ഇത് ജില്ല പൊലീസ് മേധാവി ജി. ജയദേവ് വനിത പൊലീസ് സ്റ്റേഷനിേലക്ക് കൈമാറി. ഇവർ പെൺകുട്ടിയുടെ മൊഴിയെടുത്തശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. 2019 ഒക്ടോബർ 23ന് ബാബു വർഗീസ് അശ്ലീല വിഡിയോ കാട്ടുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തെന്നാണ് പരാതി. തനിക്കുപുറമെ അഭയകേന്ദ്രത്തിൽ കഴിയുന്ന മറ്റു ചില പെൺകുട്ടികൾക്കുനേരെയും സമാന രീതിയിൽ പീഡനശ്രമം ഉണ്ടായെയും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ അഡ്വ. ഷീജ അനിലിൻെറ നേതൃത്വത്തിലുള്ള സംഘവും അഭയകേന്ദ്രം സന്ദർശിച്ച് മൊഴി ശേഖരിച്ചു. വിവരങ്ങൾ ജില്ല പൊലീസ് മേധാവിക്ക് കൈമാറിയതായി ഷീജ അനിൽ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ജില്ല പൊലീസ് മേധാവി ജി. ജയദേവ് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് കേന്ദ്രത്തിലേക്ക് ബി.ജെ.പി മാർച്ച് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.