കോൺഗ്രസ് ധർണ

തലശ്ശേരി: ഇന്ധന വിലവർധനവിനെതിരെയുള്ള കോൺഗ്രസ് ദേശീയ പ്രക്ഷോഭത്തി‍ൻെറ ഭാഗമായി തലശ്ശേരി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ തലശ്ശേരി ടെലിഫോൺ ഭവന് മുന്നിൽ പ്രവർത്തകർ ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി വി.എ. നാരായണൻ ഉദ്ഘാടനം ചെയ്​തു. മണ്ഡലം പ്രസിഡൻറ് പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. വി.എൻ. ജയരാജ്, എം.പി. അരവിന്ദാക്ഷൻ, മണ്ണയാട് ബാലകൃഷ്​ണൻ, എ. ഷർമിള, പി.വി. രാധാകൃഷ്​ണൻ, കെ.ഇ. പവിത്രരാജ്, എം.വി. സതീശൻ, ഇ. വിജയകൃഷ്​ണൻ, പി.ഒ. മുഹമ്മദ് റാഫി, എ.വി. രാമദാസ്, എം. നസീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.