പെരിങ്ങത്തൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോം യൂനിറ്റിൻെറ നേതൃത്വത്തിൽ താഴെ പൂക്കോത്തെ വ്യാപാര ഭവനിൽ മാസ്ക്കുകൾ വിതരണം ചെയ്തു. പാനൂർ നഗരസഭാധ്യക്ഷ ഇ.കെ. സുവർണ വിതരണ പരിപാടി ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പൂക്കോം യൂനിറ്റ് പ്രസിഡൻറ് സി.എച്ച്. സ്വാമിദാസൻ അധ്യക്ഷത വഹിച്ചു. പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തംഗം കെ. രാജൻ, പാനൂർ നഗരസഭാംഗങ്ങളായ കെ. നിസാർ, നിഷിത ചന്ദ്രൻ, എം.ആർ.വേണു എന്നിവർ സംസാരിച്ചു. കെ.സി. അജിതൻ സ്വാഗതവും വി.പി. രജനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.