കൂത്തുപറമ്പ്: ഐ.ആർ.പി.സി സോണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ, കോവിഡ് പ്രതിരോധത്തിൽ കെയർടേക്കർ വളൻറിയർമാരായി പ്രവർത്തിച്ചവരെ ആദരിച്ചു. വിവിധ പഞ്ചായത്തുകളുടെയും നഗരസഭയുടെയും സഹായത്തോടെ പ്രവർത്തിച്ച ഐ.ആർ.പി.സി വളൻറിയർമാരെയാണ് ആദരിച്ചത്. യോഗത്തിൽ ഐ.ആർ.പി.സി ഉപദേശക സമിതി ചെയർമാൻ പി.ജയരാജൻ ഉപഹാരങ്ങൾ നൽകി. കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം.സുകുമാരൻ അധ്യക്ഷത വഹിച്ചു. ഐ.ആർ.പി.സി ചെയർമാൻ പി.എം. സാജിദ്, സെക്രട്ടറി കെ.വി. മുഹമ്മദ് അഷറഫ്, സി.പി.എം കൂത്തുപറമ്പ് ഏരിയ സെക്രട്ടറി കെ. ധനഞ്ജയൻ, മുൻ നഗരസഭ ചെയർമാൻ എൻ.കെ. ശ്രീനിവാസൻ ,ഹെൽത്ത് ഇൻസ്പെക്ടർ വി.കെ.ബാബു, എ.കെ. വിനോദൻ, കോങ്കി രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.