എട്ട് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മൻെറ് സോണില്‍ കണ്ണൂർ: പുതുതായി കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജില്ലയിലെ എട്ട് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മൻെറ് സോണുകളായി ജില്ല കലക്ടര്‍ പ്രഖ്യാപിച്ചു. കണ്ണൂര്‍ കോര്‍പറേഷനിലെ 15, 38, 53 ഡിവിഷനുകള്‍, കീഴല്ലൂര്‍- (മൂന്നാം വാർഡ്), ആലക്കോട്- (19), കുറ്റ്യാട്ടൂര്‍- (13), മാട്ടൂല്‍- (10), കുന്നോത്തുപറമ്പ് -(15) വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെയ്ൻമൻെറ് സോണുകളായത്. നേരത്തേ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന മുണ്ടേരി- (ഏഴ്, എട്ട്), വേങ്ങാട് -(12), കരിവെള്ളൂര്‍ പെരളം (ഒമ്പത്), പയ്യന്നൂര്‍ -(30, 42), മാടായി -(ആറ്), കടന്നപ്പള്ളി പാണപ്പുഴ- (ഒമ്പത്), തലശ്ശേരി- (18), മുഴപ്പിലങ്ങാട് (13), ഉളിക്കല്‍- (19), ചെങ്ങളായി -(14), മാട്ടൂല്‍- (ഒമ്പത്), പാനൂര്‍- (31) എന്നീ വാര്‍ഡുകളെ നിയന്ത്രണങ്ങളില്‍നിന്നും ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.