തെങ്ങ് വീണ് വീടിന് നാശം

എകരൂൽ: ഉണ്ണികുളം കരുമല താമരശ്ശേരി വീട്ടിൽ ഹസൻ കോയയുടെ വീടിനുമുകളിൽ തെങ്ങ് വീണ് വീടിന് നാശം. വീടിനോട് ചേർന്ന വിറകുപുര പൂർണമായും വീട് ഭാഗികമായും തകർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. വീടി​ൻെറ ചുമരിന് വിള്ളലേൽക്കുകയും ഓടുകൾക്കും മരങ്ങൾക്കും നാശം സംഭവിക്കുകയും ചെയ്‌തു. സംഭവസമയത്ത് വീട്ടുകാർ മറ്റൊരു മുറിയിലായതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.