സമൃദ്ധിയുടെ വളർച്ചയിൽ ജ്യോതി, രക്തശാലി നെൽച്ചെടികൾ

ഇനി കൈ നനയാതെ വിളവെടുക്കാം മുക്കം: മുക്കം സഗരസഭയിലെ പറമ്പുകളിൽ ജ്യോതി, രക്തശാലി നെൽച്ചെടികൾ സമൃദ്ധിയോടെ വളർന്നു തുടങ്ങി. ഇനി കൈ നനയാതെ വിളവെടുക്കാം. മുക്കത്തെ കര നെൽകൃഷി കൂട്ടായ്മ അംഗങ്ങളുടെ നേതൃത്വത്തിൽ 42 ഏക്കർ പറമ്പുകളിലാണ്​ നെൽകൃഷികൾ ഇറക്കിയത്. കാലവർഷം ആരംഭിക്കുന്നതിന്​ മുമ്പുള്ള പൊടിമഴയിൽ നിലമൊരുക്കിയാണ് വി​െത്തറിഞ്ഞത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയും കൃഷിഭവനും പദ്ധതി ഏറ്റെടുക്കുകയായിരുന്നു. ഓരോ പ്രദേശത്തും ജോയൻറ് ലയബിലിറ്റി ഗ്രൂപ്പുകൾ രൂപവത്​കരിച്ചായിരുന്നു പ്രവർത്തനങ്ങൾക്ക് തുടക്കം. ജൈവകർഷകരായ വിനോദ് മണാശേരി, മോഹനൻ മാസ്​റ്റർ എന്നിവരാണ് നേതൃത്വം നൽകിയത്. സാങ്കേതിക സഹായത്തിന് കൃഷി ഓഫിസർ ഡോ. പ്രിയ മോഹ​ൻെറ നേതൃത്വത്തിലുള്ള സംഘവുമുണ്ടായിരുന്നു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിലം ഒരുക്കി നൽകിയത്. പ്രതിരോധശേഷി കൂടിയ ജ്യോതിയും രക്തശാലിയും ഉയർന്ന വിളവ് തരുന്നതും രോഗബാധ കുറവുള്ളതുമാണ്. വിറ്റാമിൻ ബി, മഗ്​നീഷ്യം എന്നിവ അടങ്ങിയതിനാൽ പോഷകസമൃദ്ധവുമാണ്. 110 ദിവസത്തിനകം വിളവെടുക്കാമെന്നതാണ് മറ്റൊരു മേന്മ. പദ്ധതിയുടെ ഭാഗമായി വിത്തിട്ട പറമ്പുകൾ പച്ചപ്പി​ൻെറ മനോഹര കാഴ്ചയായി. വൈക്കോൽ, മിൽക്ക് സൊസൈറ്റികളിലൂടെ ഏറ്റെടുത്ത്​ ക്ഷീര നഗരം പദ്ധതി പ്രകാരം കർഷകർക്ക് നൽകാനും നഗരസഭക്ക്​ ലക്ഷ്യമുണ്ട്. കരനെൽ കൃഷി പാടങ്ങൾ നഗരസഭ ചെയർമാൻ വി. കുഞ്ഞൻ മാസ്​റ്ററുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കൃഷി ഓഫിസർ ഡോ. പ്രിയ മോഹൻ എന്നിവരായിരുന്നു മറ്റ്​ അംഗങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.