തൃശൂർ: നുറുങ്ങ് മാസിക പത്രാധിപരായിരുന്ന മധു നുറുങ്ങിന്‍റെയും സാംസ്കാരിക പ്രവർത്തകൻ എം.എം. സേതുമാധവന്‍റെയും പേരിലുള്ള പ്രഥമ നുറുങ്ങ് ലിറ്റിൽ മാസിക അവാർഡ് 'ഇന്ന്' മാസികക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്കാരം. കവി മണമ്പൂർ രാജൻബാബുവാണ് 'ഇന്ന്' മാസികയുടെ എഡിറ്റർ. 1981 മുതൽ പ്രസിദ്ധീകരിക്കുന്ന ഇൻലന്‍റ് മാസിക ഒരുലക്കവും മുടങ്ങാതെ 42ാം വർഷത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. മധു നുറുങ്ങിന്‍റെ ചരമദിനമായ ബുധനാഴ്ച വൈകീട്ട് അഞ്ചിന് ചേറൂർ വായനശാല ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.