വലിയകുന്ന്: ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് 14ാം പഞ്ചവത്സര പദ്ധതി രൂപവത്കരണത്തോടനുബന്ധിച്ച വികസന സെമിനാർ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വികസന സ്ഥിരം സമിതി അധ്യക്ഷൻ വി.ടി. അമീർ പദ്ധതി കരടുരേഖ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ടി. ഉമ്മുകുൽസു, ജില്ല പഞ്ചായത്ത് അംഗം എ.പി. സബാഹ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എൻ. മുഹമ്മദ്, എൻ. കദീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.എം. അബ്ദുറഹ്മാൻ, ആസൂത്രണ സമിതി അംഗങ്ങളായ കെ.ടി. മൊയ്തു, കെ. ഷമീം, കെ.പി.എ. സത്താർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. ശ്രീലത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.ടി. ഷഹ്നാസ്, കെ. മുഹമ്മദാലി, കെ. ഫസീല, പി.വി. ബാലചന്ദ്രൻ, കെ. അബൂബക്കർ, ജസീന, ടി.പി. മെറീഷ്, കെ.ടി. സൈഫുന്നീസ, ഷഫീദ ബേബി, കെ.വി. സുനിത, എം.ടി. സുഭദ്ര, എ.പി. റംല എന്നിവർ സംസാരിച്ചു. ലൈഫ് ഭവനപദ്ധതി, കൃഷി, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, അടിസ്ഥാന സൗകര്യ വിപുലീകരണം എന്നീ പദ്ധതികൾക്കാണ് പദ്ധതിയിൽ മുൻഗണന നൽകിയിട്ടുള്ളത്. MP VNCY 4 MLA Abid Husain Thangal.jpg ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വികസന സെമിനാർ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.