പൊന്നാനി: പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് നിർമിച്ചുനൽകിയ ഫ്ലാറ്റ് സമുച്ചയം കടൽ മണൽ ഉപയോഗിച്ച് നിർമിച്ചത് മൂലമാണെന്ന ആരോപണം ശരിവെക്കുന്നതാണ് മാസങ്ങൾക്കകം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതെന്ന് സി.പി.ഐ പൊന്നാനി ലോക്കൽ സമ്മേളനം കുറ്റപ്പെടുത്തി. ഫ്ലാറ്റുകൾക്ക് കേടുപാടുണ്ടായതിനാൽ നിർമാണം ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരെ അന്വേഷണം നടത്തുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണം. സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്തു. എവറസ്റ്റ് ലത്തീഫ്, എം. മാജിദ്, പത്മിനി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. രക്തസാക്ഷി പ്രമേയം ഗംഗാധരനും അനുശോചന പ്രമേയം പി.പി. മുജീബ് റഹ്മാൻ പുതുപൊന്നാനിയും അവതരിപ്പിച്ചു. അജിത് കൊളാടി, പി. രാജൻ എ.കെ. ജബ്ബാർ പി.പി. ഹനീഫ എം.കെ. മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി പി.പി. ഗംഗാധരൻ, അസി. സെക്രട്ടറിയായി എവറസ്റ്റ് ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു MPPNN 5 സി.പി.ഐ പൊന്നാനി ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സി.പി. ഷൈജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.