പൊന്നാനി: പൊന്നാനി മാതൃ-ശിശു ആശുപത്രിക്ക് സമീപത്ത് പുനർനിർമാണം പൂർത്തിയായ മസ്ജിദ് മുസമ്മിൽ ഇജാബയുടെ ഉദ്ഘാടനവും ഹിഫ്ളുൽ ഖുർആൻ പഠനാരംഭവും നടന്നു. അസർ നിസ്കാരത്തിന് നേതൃത്വം നൽകി ഇ. സുലൈമാൻ മുസ്ലിയാർ ഉദ്ഘാടനം നിർവഹിച്ചു. ഹിഫ്ളുൽ ഖുർആൻ പഠനാരംഭം ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്തു. മാധ്യമ അവാർഡ് നേടിയ കെ.വി. നദീർ, പി.പി. നൗഷാദ്, സമീർ എന്നിവരെ ആദരിച്ചു. പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, പൊന്നാനി മഖ്ദൂം എം.പി. മുത്തുക്കോയ തങ്ങൾ, സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് ഖാസിം കോയ, കെ.എം. അബ്ദുൽ റസാഖ് ഹാജി, കെ.എം. ഇബ്രാഹിം ഹാജി, പി. ഷാഹുൽ ഹമീദ് മുസ്ലിയാർ, എം. ഖാലിദ് ഹാജി, ഇസ്മായിൽ അൻവരി, ഉസ്മാൻ മുസ്ലിയാർ, കെ.എം. മുഹമ്മദ് ഫൈസൽ, പി.പി. ഉമ്മർ, ഹംസക്കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Photo: MPPNN 3 പൊന്നാനി മസ്ജിദ് മുസമ്മിൽ ഇജാബയിലെ ഹിഫ്ളുൽ ഖുർആൻ പഠനാരംഭം ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.