വളാഞ്ചേരി: രോഗം പരത്തുന്ന വിഷാണുവിനേക്കാൾ മാരകമായ വിഷാണുക്കൾ സമൂഹത്തിൽ പരക്കുന്ന വർത്തമാനകാലത്ത് കൂടിച്ചേരലുകൾക്കും സാംസ്കാരിക പ്രവർത്തനങ്ങൾക്കും വലിയ പ്രസക്തിയുണ്ടെന്ന് എഴുത്തുകാരൻ പി.കെ. പാറക്കടവ്. ഈ കെട്ട കാലത്ത് അതിനെ പ്രതിരോധിക്കാൻ എഴുത്തുകൾക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇരിമ്പിളിയം സ്വദേശിനി ജസ്‌ന താഷിബ് രചിച്ച ലഘുനോവൽ ബിസ്മിലിന്‍റെ പ്രകാശനം വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. യുവ എഴുത്തുകാരന്‍ നാസര്‍ ഇരിമ്പിളിയം പുസ്തകം ഏറ്റുവാങ്ങി. നജീബ് കുറ്റിപ്പുറം അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ്, മുജീബ് വാലാസി, ഡോ. എൻ. മുഹമ്മദലി, അഷറഫലി കാളിയത്ത്, നൂറുൽ ആബിദ് നാലകത്ത്, കെ.പി. സലാം, ബദ്രിയ, സാജിദ, വി.പി.എം. സാലിഹ്, മുനവ്വർ വളാഞ്ചേരി, ടി.എം. പത്മകുമാർ, ഡോ. റിയാസ്, പി.പി. ഹംസകുട്ടി, ഹുസൈൻ ഇരിമ്പിളിയം എന്നിവർ സംസാരിച്ചു. ജസ്ന താഷിബ് മറുപടി പ്രസംഗം നടത്തി. ഹസ്ന യഹ്‌യ സ്വാഗതവും പി.വി. നൗഷാദ് നിയ നന്ദിയും പറഞ്ഞു. ജസ്‌ന താഷിബിന്‍റെ രണ്ടാമത്തെ പുസ്തകമാണ് ബിസ്മില്‍. MP VNCY 8 PK Parakkadav.jpg ജസ്‌ന താഷിബ് രചിച്ച ലഘുനോവല്‍ ബിസ്മിലിന്‍റെ പ്രകാശനം നാസര്‍ ഇരിമ്പിളിയത്തിന് നല്‍കി പി.കെ. പാറക്കടവ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.