പൊന്നാനി: തെയ്യങ്ങാട് ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (ഫുൾടൈം) അഭിമുഖം തിങ്കളാഴ്‌ച രാവിലെ 10.30നും എൽ.പി അറബിക് ടീച്ചർ അഭിമുഖം ഉച്ചക്ക് രണ്ടിനും നടക്കും. പൊന്നാനി: വെള്ളീരി ഗവ. എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (ജൂനിയർ), അറബിക് ടീച്ചർ (ഫുൾടൈം) താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടിന്. പുതുപൊന്നാനി: ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിലെ എൽ.പി.എസ്.ടി താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം തിങ്കളാഴ്‌ച രാവിലെ 11ന്. പൊന്നാനി: അഴീക്കൽ ജി.എഫ്.എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി, ജൂനിയർ അറബിക് (ഫുൾടൈം) താൽക്കാലിക ഒഴിവിലേക്ക് അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. മാറഞ്ചേരി: പരിച്ചകം എ.എം.എൽ.പി സ്‌കൂളിൽ ഒന്നര മാസത്തേക്കും 10 മാസത്തേക്കും എൽ.പി.എസ്.ടി (രണ്ട്) താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം തിങ്കളാഴ്‌ച രാവിലെ 11ന് പൊന്നാനി ഉപജില്ല വിദ്യാഭ്യാസ ഓഫിസിൽ. മാറഞ്ചേരി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, നാച്ചുറൽ സയൻസ്, ഗണിതം, അറബിക്, പ്രീപ്രൈമറി എന്നീ അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. പാലപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ്, മലയാളം, ഹിന്ദി, പി.ഇ.ടി, അറബിക് (പാർട്ട്ടൈം) താൽക്കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ പത്തിന്. പാലപ്പെട്ടി: ഗവ. ഫിഷറീസ് യു.പി സ്‌കൂളിൽ യു.പി.എസ്.ടി, യു.പി അറബിക് (ഫുൾടൈം), ഉർദു (പാർട്ട്ടൈം), സംസ്‌കൃതം (പാർട്ട്ടൈം) ഒഴിവിലേക്ക് താൽക്കാലിക നിയമനം. അഭിമുഖം തിങ്കളാഴ്‌ച ഉച്ചക്ക് രണ്ടിന്. വെളിയങ്കോട്: ഗവ. ഫിഷറീസ് എൽ.പി സ്‌കൂളിൽ എൽ.പി.എസ്.ടി (രണ്ട്) താൽക്കാലിക നിയമനം. അഭിമുഖം ചൊവ്വാഴ്‌ച രാവിലെ 10.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.