യാത്രയയപ്പ്

കുന്ദമംഗലം: 27 വർഷത്തെ വിശിഷ്ട സേവനത്തിനുശേഷം സർവിസിൽനിന്ന് വിരമിക്കുന്ന അസി. സ്റ്റേഷൻ ഓഫിസർമാരായ സി. സജീവൻ, ടി.എം. സുരേഷ് എന്നിവർക്ക് കെ.എഫ്.എസ്.ഡി ആൻഡ് എം.എ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പി.ടി.എ. റഹീം എം.എൽ.എ വിരമിക്കുന്നവർക്ക് ഉപഹാരങ്ങൾ നൽകി. മൂസ വടക്കേതിൽ, അഷ്റഫ് അലി, പുഷ്പരാജൻ, എസ്‌.ബി. സജിത്ത്, പി.ഐ. ഷംസുദ്ദീൻ, സനീഷ് പി. ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുൽ സലീം സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.