അജ്മല്‍ റഫീക്ക്
വെള്ളിമാട്കുന്ന്: എം.ഡി.എം.എയുമായി ചേളന്നൂര്‍ കണ്ണങ്കര സ്വദേശി നടുവില്‍ വെങ്ങളം ചാലില്‍ വീട്ടില്‍ അജ്മല്‍ റഫീക്കിനെ (29) ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങേരി ചോറൂണിപൊയില്‍ താഴത്ത് സംശയാസ്പദമായ രീതിയില്‍ കാറിൽ കണ്ട യുവാവിൽനിന്ന് പട്രോളിങ് ഡ്യൂട്ടിക്കിടയില്‍ പൊലീസ് പരിശോധിച്ചപ്പോൾ 6.490 ഗ്രാം എം.ഡി.എം.എ പിടികൂടുകയായിരുന്നു.
ചേവായൂര്‍ എസ്.ഐമാരായ നിമിന്‍ കെ. ദിവാകരന്‍, അബ്ദുറഹ്മാന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ഫസല്‍, ഹോം ഗാര്‍ഡ് സുനില്‍കുമാര്‍, ഡാന്‍സഫ് അംഗങ്ങളായ സുനോജ് ശ്രീശാന്ത്, സരുണ്‍കുമാര്‍, അതുല്‍, തൗഫീക്, മുഹമ്മദ് മഷൂര്‍ എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.