കോഴിക്കോട്: എം.ടി. വാസുദേവൻ നായർ ഇത്തവണ നേരത്തേ വോട്ട് ചെയ്തു. 80 വയസ്സ് കഴിഞ്ഞതിനാൽ ഹാജരാകാനാവാത്ത വോട്ടർമാരുടെ വിഭാഗത്തിലുള്ള എം.ടിക്ക് വീട്ടിൽ തന്നെ വോട്ട് ചെയ്യാനായി. ചരിത്രപണ്ഡിതൻ പ്രഫ. എം.ജി.എസ്. നാരായണൻ വീട്ടിൽ വിശ്രമത്തിലായതിനാൽ വോട്ട് ചെയ്യില്ല. ഹാജരാകാനാവാത്ത വോട്ടർമാരുടെ വിഭാഗത്തിലാണെങ്കിലും എം.ജി.എസിന് വീട്ടിൽ വോട്ട് ചെയ്യാൻ അവസരം കിട്ടിയില്ല.
എം.ജി.എസ് ജീവിച്ചിരിപ്പില്ലെന്ന് എഴുതിക്കൊടുത്ത ബി.എൽ.ഒയുടെ നടപടിയാണ് എം.ജി.എസിന് തപാൽവോട്ട് നിഷേധിക്കാൻ കാരണം. നേരിട്ട് പോയി വോട്ട് ചെയ്യാനുള്ള ശാരീരിക സ്ഥിതിയിലല്ല ഇദ്ദേഹം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എം.ടിയും എം.ജി.എസും വോട്ട് ചെയ്തിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഷൂട്ടിങ് തിരക്കിലായിരുന്ന നടൻ മാമുക്കോയ ഇത്തവണ സമ്മതിദാന അവകാശം വിനിയോഗിക്കും. അരക്കിണർ ഗോവിന്ദവിലാസം എൽ.പി സ്കൂളിലാണ് മാമുക്കോയക്ക് വോട്ട്. നടൻ ജോയ് മാത്യു മലാപ്പറമ്പ് ജി.യു.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തും.
അതേസമയം, െകാടുവള്ളി മണ്ഡലത്തിൽ നരിക്കുനി 11ാം വാർഡിലെ വോട്ടറായിരുന്ന ദേശീയ ചലച്ചിത്ര പുരസ്കാര ജേത്രി സുരഭി ലക്ഷ്മിക്ക് ഇത്തവണ വോട്ടില്ല. അമ്മയുടെ ചികിത്സക്കായി താൽക്കാലികമായി താമസം മാറിയപ്പോൾ സുരഭിയെയും ചേച്ചിയെയും വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ചിലർ പരാതി കൊടുത്ത് സമ്മതിദാന അവകാശം നിഷേധിക്കുകയായിരുന്നെന്ന് സുരഭി ആരോപിച്ചു. തെളിവെടുപ്പിനുപോലും വിളിച്ചില്ലെന്നും പരാതിയുണ്ട്്.
മന്ത്രിയും പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ ടി.പി രാമകൃഷ്ണൻ നൊച്ചാട് ഹയർ െസക്കൻഡറി സ്കൂളിലും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ കണ്ണൂർ ചൊവ്വ ധർമസമാജം സ്കൂളിലും വോട്ട് ചെയ്യും. മുല്ലപ്പള്ളി രാമചന്ദ്രൻ വടകര ചോമ്പാല എൽ.പി സ്കൂളിലും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുേരന്ദ്രൻ മൊടക്കല്ലൂർ എ.യു.പി സ്കൂളിലും സമ്മതിദാന അവകാശം വിനിയോഗിക്കും. കോന്നിയിൽ നിന്ന് ഹെലികോപ്ടറിൽ കോഴിക്കോട്ടെത്തുന്ന സുേരന്ദ്രൻ വോട്ട് ചെയ്ത ശേഷം മഞ്ചേശ്വരത്തേക്ക് പോകും.
എളമരം കരീം എം.പിക്ക് ദേവഗിരി സെൻറ് സേവിയോ സ്കൂളിലാണ് വോട്ട്. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന് കുന്നുമ്മൽ ഹൈസ്കൂളിലും ഡി.സി.സി പ്രസിഡൻറ് യു. രാജീവൻ പുളിയഞ്ചേരി സ്കൂളിലും മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് ഉമ്മർ പാണ്ടികശാല ഫറോക്ക് ചന്ത ജി.എം.യു.പി സ്കൂളിലും സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലൻ പറമ്പിൽ എം.എ.എം യു.പി സ്കൂളിലും ബി.ജെ.പി ജില്ല പ്രസിഡൻറ് വി.കെ സജീവൻ വള്ള്യാട് ഈസ്റ്റ് എൽ.പി സ്കൂളിലുമാണ് വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.