തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ മടപ്പള്ളി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം. ഇതിനുള്ള ശിപാർശ പൊതുവിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അംഗീകരിച്ചു.
1920ൽ സ്ഥാപിതമായ മടപ്പള്ളി ഗവൺമെൻറ് ഫിഷറീസ് സ്കൂൾ വിദ്യാർഥികൾ കൂടുതലായതിനാൽ മടപ്പള്ളി ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ്, ഗവ. ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ് എന്നിങ്ങനെ വിഭജിച്ചു.
പിന്നീട് ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ബോയ്സ്, ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ആയും ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഫോർ ഗേൾസ്, മടപ്പള്ളി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആയും മാറി. പി.ടി.എയും അധ്യാപകരും പിന്തുണച്ചതോടെയാണ് ആൺകുട്ടികളുടെ പ്രവേശനം മന്ത്രിതലത്തിൽ എത്തി അനുകൂല തീരുമാനമായത്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂൾ വേണോ എന്ന ചർച്ച സമൂഹത്തിൽ ഉയരുന്ന ഘട്ടത്തിലാണ് ഗേൾസ് സ്കൂളിനെ മിക്സഡ് സ്കൂൾ ആക്കുന്നത്. സമൂഹത്തിെൻറ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എൽ.ഡി.എഫ് സർക്കാറിെൻറ കടമയാണെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. ലിംഗനീതിയും ലിംഗസമത്വവും ലിംഗാവബോധവും സംബന്ധിച്ചുള്ള പുരോഗമനപരമായ മുന്നേറ്റത്തിെൻറ മറ്റൊരു ചുവടുവെപ്പാണ് ഇതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.