കൊ​ടി​യ​ത്തൂ​ർ തെ​യ്യ​ത്തും ക​ട​വ് റോ​ഡി​ൽ മ​ഴ പെ​യ്ത് ച​ളി നി​റ​ഞ്ഞ് നി​ല​യി​ൽ

കോ​ട്ട​മ്മ​ൽ തെ​യ്യ​ത്തും ക​ട​വ് റോ​ഡ്; മ​ഴ പെ​യ്ത​തോ​ടെ ദു​രി​ത​ത്തി​ലാ​യി ജ​നം

കൊ​ടി​യ​ത്തൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം മ​ഴ പെ​യ്ത​തോ​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന നെ​യ്യ​ത്തും​ക​ട​വ് മു​ത​ൽ കൊ​ടി​യ​ത്തൂ​ർ വ​രെ​യു​ള്ള റോ​ഡി​ൽ കാ​ൽ​ന​ട​യാ​ത്ര​യ​ട​ക്കം ക​ടു​ത്ത ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഏ​ക​ദേ​ശം 750 മീ​റ്റ​ർ ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ റോ​ഡി​ലെ മ​ണ്ണും ച​ളി വെ​ള്ള​വും കാ​ര​ണം റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ് നാ​ട്ടു​കാ​ർ. ഗ​ർ​ത്ത​ങ്ങ​ളു​ള്ള പ​ല ഭാ​ഗ​ങ്ങ​ളും ചെ​ളി​മ​യ​മാ​യ​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വാ​ഹ​ന​യാ​ത്ര​ക്കാ​രും ഒ​രു​പോ​ലെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു. വേ​ന​ൽ​ക്കാ​ല​ത്ത് പൊ​ടി​ശ​ല്യ​വും മ​ഴ​ക്കാ​ല​ത്ത് ചെ​ളി​യും കാ​ര​ണം ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്.

തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് തൊ​ട്ടു​മു​മ്പ് വേ​ണ്ട ത​യാ​റെ​ടു​പ്പു​ക​ളി​ല്ലാ​തെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വും പ​റ​യു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സം മു​മ്പ് പെ​യ്ത മ​ഴ​യി​ൽ റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള മ​തി​ൽ ത​ക​ർ​ന്നി​രു​ന്നു. റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ച നി​ല​യി​ൽ തു​ട​രു​ന്ന​തി​നാ​ൽ രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മ​ഴ ശ​ക്ത​മാ​വും മു​മ്പേ എ​ത്ര​യും വേ​ഗം റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Kottammal-Theyyathum Kadavul Road: Residents in Distress Following Rainfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.