ഇ​ങ്ങ​നെ പോ​യാ​ൽ അ​ഞ്ചുവ​ർ​ഷംകൊ​ണ്ടും തീ​രി​ല്ല; റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ന​വീ​ക​ര​ണം ഇഴയുന്നു

കോ​ഴി​ക്കോ​ട്: 2024 ജൂ​ണി​ലാ​ണ് കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നെ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള ട്രാ​ൻ​സി​റ്റ് ഹ​ബ് ആ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. മൂ​ന്നു​വ​ർ​ഷം കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന ഉ​പാ​ധി​യി​ൽ ന​വീ​ക​ര​ണ ക​രാ​ർ റാ​ങ്ക് എ​ന്ന ക​മ്പ​നി​യെ സ​തേ​ൺ റെ​യി​ൽ​വേ ഏ​ൽ​പി​ക്കു​ക​യും ചെ​യ്തു.

450 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യി​ൽ ക​മ്പ​നി ഇ​തി​ന​കം ഏ​ക​ദേ​ശം 80 കോ​ടി രൂ​പ (അ​താ​യ​ത് ക​രാ​ർ തു​ക​യു​ടെ 18ശ​ത​മാ​നം) ബി​ല്ലി​ന​ത്തി​ൽ കൈ​പ്പ​റ്റി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​കെ നി​ർ​മാ​ണ​ത്തി​ന്റെ കാ​ൽ​ഭാ​ഗം മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പൂ​ർ​ത്തി​യാ​യ​ത്. പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത​തു​പോ​ലെ പൂ​ർ​ത്തി​യാ​ക​ണ​മെ​ങ്കി​ൽ 600 തൊ​ഴി​ലാ​ളി​ക​ളെ​ങ്കി​ലും ഒ​രേ​സ​മ​യം പ​ണി​യെ​ടു​ക്ക​ണം. ഇ​വി​ടെ 80ൽ ​താ​ഴെ ആ​ളു​ക​ൾ മാ​ത്ര​മാ​ണ് നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​ന്ന​ത്.

പ​ല​ദി​വ​സ​ങ്ങ​ളി​ലും അ​ത് 60 ഉം 70 ​ഉം ഒ​ക്കെ​യാ​കും. നി​ർ​മാ​ണ പ്ര​വൃ​ത്തി ഇ​ങ്ങ​നെ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ക​യാ​ണെ​ങ്കി​ൽ അ​ഞ്ചു വ​ർ​ഷം കൊ​ണ്ടു​പോ​ലും ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കി​ല്ല. തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലെ​ന്നാ​ണ് ഈ ​മെ​ല്ലെ​പ്പോ​ക്കി​ന് ക​രാ​ർ ക​മ്പ​നി പ​റ​യു​ന്ന ന്യാ​യം. അ​ടു​ത്ത വ​ർ​ഷം ജൂ​ണി​ൽ റാ​ങ്കി​ന്റെ ക​രാ​ർ അ​വ​സാ​നി​ക്കും. അ​തി​നി​ട​ക്ക് ഒ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ൽ ക​രാ​റു​കാ​രെ മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് റെ​യി​ൽ​വേ തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ്ലാ​റ്റ്‌​ഫോ​മു​ക​ളു​ടെ വീ​തി കൂ​ട്ട​ൽ, പു​തി​യ ടെ​ർ​മി​ന​ലു​ക​ൾ, മ​ൾ​ട്ടി ലെ​വ​ൽ പാ​ർ​ക്കി​ങ് എ​ന്നി​വ​യ​ട​ക്ക​മു​ള്ള വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ആ​ധു​നി​ക ടെ​ർ​മി​ന​ലു​ക​ൾ, ലി​ഫ്റ്റു​ക​ൾ, എ​സ്ക​ലേ​റ്റ​റു​ക​ൾ, വി​ശാ​ല​മാ​യ പാ​ർ​ക്കി​ങ് ഏ​രി​യ​ക​ൾ, സ്കൈ​വാ​ക്കു​ക​ൾ എ​ന്നി​വ ഈ ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Tags:    
News Summary - If it continues like this, even five years won’t be enough; railway station renovation is crawling along

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.