കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിന്‍റെ മുൻവശത്തെയും സൈഡ് ഭാഗത്തെയും ഗ്ലാസ് അടിച്ചു തകർത്ത നിലയിൽ
ബാലുശ്ശേരി : കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാർ യാത്രക്കാരെ ആക്രമിക്കുകയും കാറിന്‍റെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തതായി പരാതി. കിനാലൂർ പൂവ്വമ്പായി സ്കൂളിനു സമീപം ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വട്ടോളി ഭാഗത്തു നിന്നും കിനാലൂർ എഴുകണ്ടിയിലേക്ക് വരികയായിരുന്ന കാർ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പിന്നാലെ കാറിൽ വന്ന അഞ്ചംഗ സംഘമാണ് പൂവ്വമ്പായിൽ വെച്ച് യാത്രക്കാരെ ആക്രമിക്കുകയും കാറിന്‍റെ മുൻഭാഗത്തെയും സൈഡ് ഭാഗത്തെയും ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തത്.
അക്രമത്തിൽ പരിക്കേറ്റ കാറിലുണ്ടായിരുന്ന എഴുകണ്ടി എച്ചിങ്ങാപൊയിൽ മിഥുലാജ് (31), എഴുകണ്ടിയിൽ ഫാസിൽ (32) എന്നിവരെ താമരശ്ശേരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിനാലൂർ ആനക്കുണ്ടുങ്ങൽ സ്വദേശികളായ അഞ്ചംഗ സംഘം ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ചാണ് ആക്രമം നടത്തിയതെന്ന് പരിക്കേറ്റവർ പറഞ്ഞു. ബാലുശ്ശേരി പൊലീസിനും പൊലീസ് കമീഷണർക്കും പരാതി നൽകിയിട്ടുണ്ട്. പ്രതികൾ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.