കെ റെയിൽ ഉപേക്ഷിക്കണം: ഉത്രാടനാളിൽ ഇരകൾ പട്ടിണി സമരത്തിന്​

കോഴിക്കോട്: അതിവേഗ റെയിൽ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാട നാളിൽ ഇരകളുടെ പട്ടിണിസമരം നടത്തുമെന്ന് ജില്ല കോഒാഡിനേഷൻ കമ്മിറ്റി അറിയിച്ചു. കോവിഡ് പ്രോട്ടോകോൾ കാരണം ഇരകളായവർക്ക് പരസ്യ പ്രതിഷേധത്തിനുപോലും വിലക്ക് നിൽക്കുമ്പോൾ ടോപോഗ്രഫിക്കൽ സർവേയുമായി മുന്നോട്ടുപോവുന്നത് ജില്ലയിലെ പതിനായിരങ്ങളെ ആശങ്കയിലാക്കിരിക്കുകയാണ്.

66,000 കോടി ചെലവഴിക്കുന്ന പദ്ധതിയിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂവായിരത്തിലധികം വീടുകൾ പൂർണമായോ ഭാഗികമായോ പൊളിച്ച് മാറ്റേണ്ടിവരുകയും പതിനായിരങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്യും.

ഉത്രാട ദിവസമായ ആഗസ്​റ്റ്​ 30ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറു​ വരെ ഉപവാസസമരം നടത്തും. സാമൂഹിക സാംസ്കാരിക രാഷ്​ട്രീയ രംഗത്തെ പ്രമുഖർ സമരത്തിന് അഭിവാദ്യം അർപ്പിക്കുമെന്നും സമരസമിതി നേതാക്കളായ ടി.ടി. ഇസ്മായിൽ, രാജീവൻ കൊടലൂർ, മുഹമ്മദലി മുതുകുനി എന്നിവർ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.