കോഴിക്കോട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ സാനിറ്ററി മാലിന്യ സംസ്‌കരണത്തിന് ഇന്‍സിനറേറ്റര്‍ സ്ഥാപിക്കല്‍, മെന്‍സ്ട്രുവല്‍ കപ്പ് വിതരണം എന്നീ പ്രത്യേക ബജറ്റ് പദ്ധതികള്‍ക്ക് ജില്ലയില്‍ തുടക്കമായി.
തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ ലഭ്യമാക്കുന്നത്.
നാപ്കിന്‍ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിക്കുന്നതിനായി ജില്ലയില്‍നിന്ന് 26 വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് തെരഞ്ഞെടുത്തത്. മെന്‍സ്ട്രുവല്‍ കപ്പ് വിതരണത്തിന് 10 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളെയും 17 കോളജുകളെയും നെറ്റ് സീറോ കാമ്പയിന്‍ ഏറ്റെടുത്ത 14 തദ്ദേശ സ്ഥാപനങ്ങളിലെ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെയും തെരഞ്ഞെടുത്തിട്ടുണ്ട്.
സ്‌കൂള്‍, കോളജ് വിദ്യാര്‍ഥിനികളില്‍നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്ന സ്ഥാപനങ്ങളിലും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്ന സ്ഥാപനങ്ങളിലും അയല്‍ക്കൂട്ടങ്ങളിലും ആര്‍ത്തവ ശുചിത്വവും ആര്‍ത്തവ ശുചിത്വ ഉല്‍പന്നങ്ങളുടെ ഉപയോഗവും സംബന്ധിച്ച ക്ലാസുകള്‍ ഈ മാസം 10നകം സംഘടിപ്പിക്കും.
ജില്ലതല ആലോചനായോഗം ഈ മാസം ആറിന് കൊയിലാണ്ടി ഇ.എം.എസ് സ്മാരക ടൗണ്‍ഹാളില്‍ ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.