ഇലക്​ട്രിക്​ സ്​കൂട്ടറുകൾക്ക്​ ഇറക്കുമതി നികുതി മോ​ട്ടോർ വാഹന വകുപ്പിൽ പല നിയമം

കോഴിക്കോട്​: ഇലക്ട്രിക്​ സ്​കൂട്ടറുകൾക്ക്​ ഇറക്കുമതി നികുതി ഈടാക്കുന്നതായി പരാതി. രാ​ജ്യ​ത്ത്​ പാ​ർ​ട്​​സു​ക​ൾ ഇ​റ​ക്കു​മ​തി ചെ​യ്​​ത്​ ക​മ്പ​നി​ക​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച്​ നി​ർ​മി​ക്കു​ന്ന സ്​​കൂ​ട്ട​റു​ക​ൾ​ക്കാ​ണ്​ ഇ​റ​ക്കു​മ​തി വാ​ഹ​ന​ത്തി​‍െൻറ നി​കു​തി അ​ട​ക്കാ​ൻ ചി​ല ആ​ർ.​ടി.​ഒ​മാ​ർ നി​ർ​ബ​ന്ധി​ക്കു​ന്ന​താ​യി ക​മ്പ​നി ഡീ​ല​ർ​മാ​ർ പ​റ​യു​ന്ന​ത്. പാർട്​സുകൾക്ക് വാഹന നികുതിത്തുക​ ഈടാക്കാൻ​​ പാടില്ലെന്നിരിക്കെയാണ്​ ആർ.ടി.ഒമാർ 2200 രൂപ വാഹന പരിവാറിൽ ഓൺലൈനിൽ അടപ്പിക്കാൻ നിർബന്ധിക്കുന്നതെന്നാണ്​ ഡീലർമാർ പറയുന്നത്​.

ആർ.ടി.ഒ ഓഫിസിൽനിന്നും കിട്ടുന്ന യൂസർ ഐഡിയും പാസ്​വേഡും ഉപയോഗിച്ചാണ് നികുതി തുകയായ 2200 രൂപ അടക്കേണ്ടത്. നികുതി തുക അടച്ചാൽ മാത്രമേ വാഹനങ്ങൾക്ക് നമ്പർ അനുവദിച്ച് കിട്ടുന്നുള്ളൂവ​ത്രേ.​ നികുതി അടക്കാതിരുന്നാൽ വാഹനങ്ങളുടെ ആർ.സി വാഹന ഉടമക്ക്​ നൽകാതെ പിടിച്ചുവെക്കുന്നതായും ഡീലർമാർ പറയുന്നു.

എന്നാൽ, ഇങ്ങനെയൊരു ഇറക്കുമതി നികുതിയെ പറ്റി അറിവില്ലെന്ന്​​ കോഴിക്കോട് ആർ.ടി. ഒ മോഹൻദാസ് പറഞ്ഞു. ചില ഡീലർമാർ വാഹന ഉടമകളിൽനിന്ന്​ നികുതിയുടെ പേരിൽ അന്യായമായി തുക ഈടാക്കുകയാണെന്നാണ്​ സ്​കൂട്ടർ വാങ്ങുന്നവർ പറയുന്നത്​.

Tags:    
News Summary - Import tax on electric scooters Many laws in the Department of Motor Vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.