സൈബർ തട്ടിപ്പ് റൂറൽ ജില്ലയിൽ 64 കേസുകൾ രജിസ്റ്റർ ചെയ്തു; 19 പേർ അറസ്റ്റിൽ

വ​ട​ക​ര: സൈ​ബ​ർ ഹ​ണ്ട് ഓ​പ​റേ​ഷ​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ 64 കേ​സു​ക​ളി​ൽ 19 പേ​ർ അ​റ​സ്റ്റി​ൽ. ഒ​മ്പ​തു​പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ.15 മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബാ​ങ്ക് അ​ക്കൗ​ണ്ട്, ചെ​ക്ക്,എ.​ടി.​എം കാ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് വി​വി​ധ ത​ര​ത്തി​ലു​ള്ള സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യാ​ണ് പൊ​ലീ​സ് ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. കേ​ര​ള സൈ​ബ​ർ ഡി​വി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് സാ​മ്പ​ത്തി​ക കു​റ്റ കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ നി​ര​ന്ത​ര​മാ​യി നി​രീ​ക്ഷി​ച്ചാ​ണ് സൈ​ബ​ർ ഹ​ണ്ട് ഓ​പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ പ്ര​ത്യേ​ക സ്‌​ക്വാ​ഡു​ക​ളെ നി​യ​മി​ച്ചാ​ണ് പ​രി​ശോ​ധ​ന​യും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. ഇ​ത്ത​രം കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ ക​ണ്ടെ​ത്തി ഉ​ട​ൻ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​ഫ​റാ​ഷ് പ​റ​ഞ്ഞു.

സ്വ​ന്തം ബാ​ങ്ക് പാ​സ് ബു​ക്ക്, എ.​ടി.​എം കാ​ർ​ഡ് എ​ന്നി​വ മ​റ്റു​ള്ള​വ​ർ​ക്ക് കൈ​മാ​റ​രു​തെ​ന്നും ചെ​ക്ക് ബു​ക്കു​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​ന​ധി​കൃ​ത സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്ക് പ​ണം പി​ൻ​വ​ലി​ച്ച് ന​ൽ​ക​രു​തെ​ന്നും സാ​മ്പ​ത്തി​ക കു​റ്റ കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്കെ​തി​രെ​യും സ​ഹാ​യം ന​ൽ​കു​ന്ന​വ​ർ​ക്കെ​തി​രെ​യും തു​ട​ർ ദി​വ​സ​ങ്ങ​ളി​ലും ന​ട​പ​ടി ശ​ക്ത​മാ​ക്കു​മെ​ന്നും പൊ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു .

Tags:    
News Summary - 64 cases of cyber fraud registered in rural district; 19 arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.