ഡോ. ആതിര സുഗതൻ മാതാപിതാക്കളോടൊപ്പം

വീൽചെയറിലിരുന്ന് വിധിയെ തോൽപ്പിച്ച് ആതിരക്ക് ഐ.എ.എസ്

മാ​വൂ​ർ: ജീ​വി​ത​ത്തെ കീ​ഴ്മേ​ൽ മ​റി​ച്ച അ​പ​ക​ട​ത്തി​ൽ വീ​ണു​പോ​യി​ട്ടും ത​ള​രാ​തെ വീ​ൽ​ചെ​യ​റി​ലി​രു​ന്ന് പോ​രാ​ടി​യ ഡോ. ​ആ​തി​ര സു​ഗ​ത​ന് ഐ.​എ.​എ​സ്. പെ​രു​വ​യ​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​കു​ള​ത്തൂ​ർ ദേ​വി​നി​ല​യ​ത്തി​ൽ ഡോ. ​കെ. ആ​തി​ര സു​ഗ​ത​ൻ 483ാം റാ​ങ്ക് നേ​ടി​യാ​ണ് വി​ധി​യെ തോ​ൽ​പി​ച്ച​ത്. 2016ൽ ​ബാം​ഗ്ലൂ​രി​ൽ ബി.​ഡി.​എ​സി​ന് മൂ​ന്നാം വ​ർ​ഷം പ​ഠി​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന​ത്.

ബൈ​ക്കി​ന് പി​ന്നി​ലി​രു​ന്ന് യാ​ത്ര ചെ​യ്യ​വേ ഹ​മ്പ് ചാ​ടി​യ​പ്പോ​ൾ തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ത​ല​ക്കും സ്പൈ​ന​ൽ കോ​ഡി​നും പ​രി​ക്കേ​റ്റാ​ണ് ജീ​വി​തം വീ​ൽ​ചെ​യ​റി​ലാ​കു​ന്ന​ത്. ഒ​രു മാ​സ​ത്തോ​ളം വെ​ന്റി​ലേ​റ്റ​റി​ൽ ക​ഴി​യേ​ണ്ടി​വ​ന്നു. ര​ണ്ടു​വ​ർ​ഷ​ത്തെ ചി​കി​ത്സ​ക്കും വി​ശ്ര​മ​ത്തി​നും ശേ​ഷ​മാ​ണ് പ​ഠ​ന​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്ന​ത്. ത​ല​ക്ക് പ​രി​ക്കേ​റ്റ​തി​നെ​തു​ട​ർ​ന്ന് ഓ​ർ​മ​ക്ക് ത​ക​രാ​റു​പ​റ്റി​യി​രു​ന്നു. എ​ങ്കി​ലും തോ​റ്റു​കൊ​ടു​ക്കാ​ൻ ത​യാ​റ​ല്ലാ​തി​രു​ന്ന ആ​തി​ര ഒ​ന്നും ര​ണ്ടും വ​ർ​ഷ​ത്തെ പു​സ്ത​ക​ങ്ങ​ൾ വീ​ണ്ടും പ​ഠി​ച്ചും ഓ​ൺ​ലൈ​ൻ ക്ലാ​സ് കേ​ട്ടും മ​റ​വി​യെ തോ​ൽ​പി​ച്ചു. ആ​ള​ുക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നു​ള്ള മ​ടി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സം വീ​ണ്ടെ​ടു​ത്ത് അ​തി​ജ​യി​ച്ചു.

തു​ട​ർ​ന്ന്, ബാം​ഗ്ലൂ​രി​ൽ​നി​ന്നു​ത​ന്നെ ബി.​ഡി.​എ​സ് ഫൈ​ന​ലും ഇ​ന്റേ​ൺ​ഷി​പ്പും ചെ​യ്തു. 2020ൽ ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​വ​ന്നെ​ങ്കി​ലും കോ​വി​ഡ് സ​മ​യ​തി​നാ​ൽ പ്രാ​ക്ടീ​സ് ചെ​യ്യാ​നാ​യി​ല്ല. ഇ​തി​നി​ട​ക്കാ​ണ് ഭി​ന്ന ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ സ​മൂ​ഹ​ത്തി​ന്റെ നേ​തൃ സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘പ്രൊ​ജ​ക്ട് ചി​ത്ര​ശ​ല​ഭം’ എ​ന്ന സൗ​ജ​ന്യ സി​വി​ൽ സ​ർ​വി​സ് പ​രി​ശീ​ല​ന പ​ദ്ധ​തി​യെ​കു​റി​ച്ച് മ​ന​സ്സി​ലാ​ക്കി​യാ​ണ് ഐ.​എ.​എ​സ് മോ​ഹം ഉ​ട​ലെ​ടു​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ബ്സൊ​ല്യൂ​ട്ട് ഐ.​എ.​എ​സ് അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു പ​ഠ​നം.

എ​ൽ.​ഐ.​സി ഏ​ജ​ന്റു​മാ​രാ​യ പി​താ​വ് സു​ഗ​ത​ൻ മാ​താ​വ് മി​നി​യും സ​ഹോ​ദ​രി അ​ന​ഘ​യും ആ​തി​ര​ക്ക് എ​ല്ലാ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. വീ​ൽ​ചെ​യ​റി​ൽ​ത​ന്നെ പ​രീ​ക്ഷ​ക​ളെ​യും അ​ഭി​മു​ഖ​ങ്ങ​ളെ​യു​മെ​ല്ലാം നേ​രി​ട്ടു. സൈ​കോ​ള​ജി​യി​ൽ ബി​രു​ദം​നേ​ടി​യ സ​ഹോ​ദ​രി അ​ന​ഘ, ആ​തി​ര പ​രി​ക്കേ​റ്റ് കി​ട​പ്പി​ലാ​യ​പ്പോ​ൾ പ​രി​ച​രി​ക്കാ​നാ​ണ് ബി.​എ​സ് സി ​ന​ഴ്സി​ങ് പ​ഠി​ക്കു​ക​യും പി​ന്നീ​ട് ന​ഴ്സാ​കു​ക​യും ചെ​യ്ത​ത്.

Tags:    
News Summary - Athira becomes IAS officer after defeating Vidhi in wheelchair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.