ജ​യ​ന്ത് നാ​യി​കിനെ പിടികൂടിയപ്പോൾ (നടുവിൽ)

സെ​ന്റ് പാ​ട്രി​ക്സ് പ​ള്ളി​യി​ൽ തീ​യി​ട്ട​യാ​ൾ പി​ടി​യി​ൽ; മ​ദ്യ​ല​ഹ​രി​യി​ൽ ചെ​യ്ത​തെ​ന്ന് മൊ​ഴി

കോ​ഴി​ക്കോ​ട്: ന​ഗ​ര​ഹൃ​ദ​യ​ത്തി​ലെ സെ​ന്‍റ് പാ​ട്രി​ക്സ് പ​ള്ളി​യി​ലെ മ​ത​ബോ​ധ​ന ഓ​ഫി​സി​നും വാ​ഹ​ന​ത്തി​നും തീ​യി​ട്ട​യാ​ൾ പി​ടി​യി​ൽ. ഒ​ഡി​ഷ സ്വ​ദേ​ശി ജ​യ​ന്ത് നാ​യി​ക് (31) ആ​ണ് പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ചെ​മ്മ​ങ്ങാ​ട് പൊ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ദ്യ​ല​ഹ​രി​യി​ൽ തീ​യി​ട്ട​തെ​ന്നാ​ണ് ഇ​യാ​ൾ പൊ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. തീ​വെ​പ്പി​ന് പി​ന്നി​ൽ മ​റ്റ് ല​ക്ഷ്യ​ങ്ങ​ളു​ണ്ടോ എ​ന്ന​റി​യാ​ൻ ഇ​യാ​ളെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

ഒ​ഡി​ഷ​യി​ലെ മ​യൂ​ർ​ബ​ഞ്ച് ജി​ല്ല​ക്കാ​ര​നാ​യ ഇ​യാ​ൾ മൂ​ന്നു മാ​സ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യി​ട്ടെ​ന്നും വി​വി​ധ​യി​ട​ങ്ങ​ളി​ൽ അ​ല​ഞ്ഞു​തി​രി​യു​ക​യാ​യി​രു​ന്നെ​ന്നും സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​ർ ജി. ​ജ​യ്ദേ​വ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ഹി​യി​ൽ പോ​യി മ​ദ്യം വാ​ങ്ങി ക​ഴി​ച്ച് രാ​ത്രി ന​ഗ​ര​ത്തി​ലെ​ത്തി​യാ​ണ് പ​ള്ളി​യി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​ത്. ഇ​യാ​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ഒ​ഡി​ഷ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ച​ർ​ച്ചി​ന് പി​ന്നി​ലെ കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​ത​ബോ​ധ​ന ഓ​ഫി​സും പ​ള്ളി വി​കാ​രി​യു​ടെ കാ​റും ക​ത്തി​ന​ശി​ച്ചു. മ​ത​ബോ​ധ​ന ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ച പ്ര​ധാ​ന രേ​ഖ​ക​ൾ, പ​ഴ​യ വൈ​ദി​ക മ​ന്ദി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ, രൂ​പ​ക്കൂ​ട് തു​ട​ങ്ങി​യ​വ പൂ​ർ​ണ​മാ​യി അ​ഗ്നി​ക്കി​ര​യാ​യി. അ​ഗ്‌​നി​ര​ക്ഷ​സേ​ന​യു​ടെ നാ​ല് യൂ​നി​റ്റ് എ​ത്തി വേ​ഗ​ത്തി​ൽ തീ​യ​ണ​ച്ച​തി​നാ​ൽ പ​ള്ളി​യി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല.

സി.​ഐ സ​ന്തോ​ഷ് കു​മാ​ർ, എ​സ്.​ഐ യു.​കെ. ബാ​ബു, എ.​എ​സ്.​ഐ ദി​നേ​ശ് കു​മാ​ർ, ഒ.​കെ. അ​രു​ൺ, കെ. ​അ​രു​ൺ, വി​പി​ൻ​ദാ​സ്, ര​ഞ്ജി​ത് എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Man arrested for setting fire to St. Patrick's Church; said to have been drunk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.