കോഴിക്കോട്: സര്‍ക്കാർ ജീവനക്കാരുടെ അവകാശങ്ങൾ തടഞ്ഞുവെക്കുന്നതിനെതിരേ പൊങ്കാലയിടൽ സമരവുമായി വനിതാ ജീവനക്കാര്‍. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച വനിതാ ജീവനക്കാരുടെ പ്രതിഷേധം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
ജീവനക്കാരുടെ തടഞ്ഞുവെച്ച 125000 കോടിയുടെ ആനുകൂല്യങ്ങളുടെ മുൻകാല പ്രാബല്യം അടുത്ത സർക്കാരിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതിന് പകരം സമയ ബന്ധിതമായി ജീവനക്കാർക്ക് ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. 286 മാസത്തെ ക്ഷാമബത്ത കുടിശ്ശിക സർക്കാർ ജീവനക്കാർക്ക് ലഭിക്കാനുണ്ട്. കാലാവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുന്ന സർക്കാർ നാളിതുവരെ നിഷേധിച്ച ആനുകൂല്യങ്ങൾ അടുത്ത സർക്കാരിന്റെ ചുമലിലേക്കിട്ട് കൈ കഴുകുകയാണ്. വ്യക്തതയില്ലാത്ത ഉത്തരവുകളിലൂടെ ജീവനക്കാരെ കബളിപ്പിക്കാൻ നടത്തുന്ന ശ്രമം വിലപ്പോവില്ല. അഷ്വേർഡ് പെൻഷൻ നടപ്പാക്കാനുള്ള ശ്രമം ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ തിരികെ കൊണ്ട് വരണമെന്നും അവർ കൂട്ടിച്ചേർത്തു. ജീവനക്കാരുടെയും അധ്യാപകരുടെയും സ്പാർക്ക് ഡാറ്റാ ചോർത്തൽ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും അവർ പറഞ്ഞു. കേരള എൻ.ജി.ഒ അസോസിയേഷൻ
സംസ്ഥാന കമ്മിറ്റി അംഗം പി. ബിന്ദു അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്‍റ് ബിനു കോറോത്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്‍റ് സെക്രട്ടറി കെ.പി. സുജിത, ജയശ്രീ. കെ. ലജിന, ബബിത, കെ.ബിന്ദു, ജയ ഗോപിനാഥ്, റോഷ്ന, റന്യ ബിജേഷ്, റമീസ , സ്മിജ സംസാരിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.