എ.​കെ. ശ​ശീ​ന്ദ്ര​ൻ 

എ.​കെ. ശ​ശീ​ന്ദ്ര​നെ ത​ട​യി​ടാ​ൻ വി​മ​ത പ​ക്ഷം; പോ​രി​നു​റ​ച്ച് ശ​ശീ​ന്ദ്ര​പ​ക്ഷം

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​നെ​തി​രെ ഒ​രു വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ൾ​ക്കി​ട​യി​ലും സ്ഥാ​നാ​ർ​ഥി​ത്വം നേ​ടി​യെ​ടു​ക്കാ​ൻ ശ​ശീ​​ന്ദ്ര​പ​ക്ഷം. തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്പു​ത​ന്നെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​യി​ൽ​ത​ന്നെ പോ​രു മു​റു​കി​യ​തോ​ടെ ഇ​രു​പ​ക്ഷ​വും അ​ര​യും ത​ല​യും മു​റു​ക്കി ​സം​സ്ഥാ​ന-​ദേ​ശീ​യ നേ​താ​ക്ക​ളെ കാ​ണു​ന്ന​തി​നും സ്വാ​ധീ​നി​ക്കു​ന്ന​തി​നും നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ഗെ​സ്റ്റ് ഹൗ​സി​ൽ ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​വ​രെ നീ​ണ്ട ച​ർ​ച്ച വി​മ​ത​പ​ക്ഷ​ത്തെ കൂ​ടു​ത​ൽ ചൊ​ടി​പ്പി​ച്ചു. ത​നി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് പി.​എം. സു​രേ​ഷ് ബാ​ബു​വി​നെ​യും സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി അ​ഡ്വ. എം. ​ആ​ലി​ക്കോ​യ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ​യും പ​​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു യോ​ഗം ചേ​ർ​ന്ന​ത്.

ശ​ശീ​ന്ദ്ര​ൻ​ത​ന്നെ ​ഗ്രൂ​പ് യോ​ഗം ചേ​ർ​ന്ന​തി​നെ​തി​രെ വേ​ലി​ത​ന്നെ വി​ള​വു​തി​ന്നു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നാ​ണ് എ​ൻ.​വൈ.​സി എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി കു​റ്റ​പ്പെ​ടു​ത്തി​യ​ത്. ഗെ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന​ത് ഗ്രൂ​പ് യോ​ഗ​മ​ല്ലെ​ന്നും നേ​തൃ​യോ​ഗം മാ​ത്ര​മാ​ണെ​ന്നും ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗം അ​റി​യി​ച്ചു.

മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ എ​ട്ടു ത​വ​ണ തു​ട​ർ​ച്ച​യാ​യി മ​ത്സ​രി​ക്കു​ക എ​ന്ന​ത് രാ​ഷ്ട്രീ​യ​പ​ര​മാ​യും ധാ​ർ​മി​ക​പ​ര​മാ​യും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണെ​ന്നും പു​തു​ത​ല​മു​റ​ക്കു​വേ​ണ്ടി മാ​റി​നി​ൽ​ക്ക​ണ​മെ​ന്നും എ​ൽ.​ഡി.​എ​ഫ് ജി​ല്ല ക​ൺ​വീ​ന​ർ മു​ക്കം മു​ഹ​മ്മ​ദി​നെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​യാ​യി അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​വൈ.​സി എ​ല​ത്തൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി ഞാ​യ​റാ​ഴ്ച പ്ര​മേ​യ​ത്തി​ലൂ​ടെ പാ​ർ​ട്ടി സം​സ്ഥാ​ന-​ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യെ അ​റി​യി​ച്ചു.

ദേ​ശീ​യ വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റാ​യ പി.​സി. ചാ​ക്കോ എ​റ​ണാ​കു​ള​ത്തെ​ത്തു​മെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​രി​ട്ട് കാ​ണാ​ൻ ഇ​രു വി​ഭാ​ഗ​ത്തി​ലെ അം​ഗ​ങ്ങ​ളും ഞാ​യ​റാ​ഴ്ച എ​റ​ണാ​കു​ള​ത്ത് എ​ത്തി​യെ​ങ്കി​ലും അ​ദ്ദേ​ഹം മും​ബൈ​ക്ക് പോ​യ​തി​നാ​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യി​ൽ എ.​കെ. ശ​ശീ​ന്ദ്ര​ൻ വി​ഭാ​ഗ​മാ​ണ് ഭൂ​രി​പ​ക്ഷ​മെ​ന്ന​തി​നാ​ൽ പി.​സി. ചാ​േ​ക്കാ​യെ സ്വാ​ധീ​നി​ക്കാ​നാ​ണ് വി​മ​ത നീ​ക്കം. സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം പ​രി​ഗ​ണി​ക്കാ​തെ എ.​കെ. ശ​ശീ​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് മാ​റ്റി​നി​ർ​ത്തി​യാ​ൽ പാ​ർ​ട്ടി പി​ള​ർ​പ്പി​ലേ​ക്കാ​കു​മെ​ന്ന​തും ഏ​റ​ക്കു​റെ ഉ​റ​പ്പാ​യി.

എ​ൻ.​സി.​പി​യി​ൽ​നി​ന്നു​ള്ള ഒ​രു വി​ഭാ​ഗം എ.​കെ. ശ​ശീ​ന്ദ്ര​ന് വീ​ണ്ടും സീ​റ്റ് ന​ൽ​ക​രു​െ​ത​ന്ന് സി.​പി.​എം ജി​ല്ല നേ​തൃ​ത്വ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ചി​ല സി.​പി.​എം നേ​താ​ക്ക​ൾ എ.​കെ. ശ​ശീ​ന്ദ്ര​ൻ മ​ത്സ​രി​ക്ക​രു​തെ​ന്ന താ​ഴേ​ത്ത​ട്ടി​ലു​ള്ള വി​കാ​രം ജി​ല്ല ക​മ്മി​റ്റി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ.​കെ. ശ​ശീ​ന്ദ്ര​നാ​യാ​ൽ എ​ല​ത്തൂ​ർ ഇ​ത്ത​വ​ണ​യും ന​ഷ്ട​മാ​കി​ല്ലെ​ന്ന ഉ​റ​പ്പും ഭൂ​രി​ഭാ​ഗം സി.​പി.​എം നേ​താ​ക്ക​ൾ​ക്കു​ണ്ട്.

Tags:    
News Summary - Opposition party to arrest A.K. Saseendran; Saseendran's party to continue fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.