കുറ്റ്യാടി മണ്ഡലം; 1150 കോടി രൂപയുടെ പദ്ധതികൾ യാഥാർഥ്യമാകുന്നു -കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ

വ​ട​ക​ര: കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ൽ 1150 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ന്ന് കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം.​എ​ൽ.​എ. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ നി​ന്നും കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 7.35 കോ​ടി രൂ​പ സ​ഹാ​യ​മാ​യി ന​ൽ​കി. 53.76 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ വി​വി​ധ റോ​ഡു​ക​ൾ ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കി.

ഇ​തി​നാ​യി സം​സ്ഥാ​ന​സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത് 52.61 കോ​ടി രൂ​പ​യാ​ണ്. 30.63 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ 35.9 കോ​ടി രൂ​പ​യു​ടെ വി​വി​ധ റോ​ഡ് പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​തി​യി​ലാ​ണ്. 37.4 കോ​ടി രൂ​പ​യു​ടെ കു​റ്റ്യാ​ടി ബൈ​പാ​സ്, 77 കോ​ടി രൂ​പ​യു​ടെ വ​ട​ക​ര വി​ല്യാ​പ്പ​ള്ളി ചേ​ല​ക്കാ​ട് റോ​ഡ് എ​ന്നി​വ​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ കീ​ഴി​ൽ വ​രു​ന്ന സ്കൂ​ളു​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി 15.34 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി​യാ​ണ് ല​ഭി​ച്ച​ത്. പ​ട്ടി​ക​ജാ​തി ഉ​ന്ന​മ​ന​ത്തി​നാ​യി 5.5 ക്കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യ​ത്.

ലോ​ക​നാ​ർ​ക്കാ​വ് പൈ​തൃ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ല​ര​ക്കോ​ടി രൂ​പ​യു​ടെ ഗ​സ്റ്റ് ഹൗ​സ് നി​ർ​മ്മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു. ചൊ​വ്വാ​പ്പു​ഴ ഇ​ക്കോ ടൂ​റി​സം മ​ണി​യൂ​ർ,അ​ക്വാ​ട്ടി​ക് ട്രെ​യി​നി​ങ് സെൻറ​ർ മേ​മു​ണ്ട എ​ന്നി​വ​യും ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നും അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ളാ​ണ്. 15.2 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് ടൂ​റി​സം വ​കു​പ്പി​ൽ നി​ന്നും അ​നു​മ​തി ല​ഭി​ച്ച​ത്.

ജ​ല​ജീ​വ​ന്‍ മി​ഷ​ൻ പ​ദ്ധ​തി​ക്കാ​യി കു​റ്റ്യാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 522 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്.സം​സ്ഥാ​ന​ത്തി​ന്റെ സ്വ​പ്ന പ​ദ്ധ​തി​യാ​യ വ​ട​ക​ര മാ​ഹി ക​നാ​ല്‍ പ്ര​വൃ​ർ​ത്തി​ക്കാ​യി 69.89 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ മു​ഴി​ക്ക​ൽ ബ്രി​ഡ്ജും അ​പ്പ്രോ​ച്ച് റോ​ഡും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. കോ​ട്ട​പ്പ​ള്ളി പാ​ലം പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. വെ​ങ്ങോ​ളി പാ​ല​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റോ​ഡി​ന് 97 ല​ക്ഷം രൂ​പ​യു​ടെ അ​നു​മ​തി​യും ന​ൽ​കി.

കാ​യി​ക മേ​ഖ​ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് 8.1 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ 28.5 കോ​ടി രൂ​പ​യു​ടെ കു​റ്റ്യാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ്. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ പി.​കെ. ദി​വാ​ക​ര​ൻ, ടി.​പി. ഗോ​പാ​ല​ൻ, പി. ​സു​രേ​ഷ്ബാ​ബു, കെ.​കെ. സു​രേ​ഷ്, ടി.​കെ. രാ​ഘ​വ​ൻ, പി.​സി. ഷൈ​ജു, സി.​എ​ച്ച്. ഹ​മീ​ദ്, മ​ഹേ​ഷ് പ​യ്യ​ട, എം.​എം. ദി​നേ​ശ​ൻ, പി.​പി. മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kuttiyadi constituency; Projects worth Rs. 1150 crore are becoming a reality - K.P. Kunjhammad Kutty MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.