കോഴിക്കോട്: ഐ.ഇ.സി.ഐ ഹയർ എജുക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിയ കോളജുകളുടെ സംസ്ഥാനതല ഫെസ്റ്റിൽ (ശഗുഫ്ത -23) ആൺകുട്ടികളുടെ വിഭാഗത്തിൽ 321 പോയന്റോടെ ആലുവ അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് ഓവറോൾ ചാമ്പ്യന്മാരായി. 276 പോയന്റോടെ ഇസ്ലാമിയ കോളജ് തളിക്കുളം റണ്ണേഴ്സ് അപ്പായി.
പെൺകുട്ടികളുടെ വിഭാഗത്തിൽ 228 പോയന്റോടെ ഇസ്ലാഹിയാ കോളജ് ചേന്ദമംഗല്ലൂരാണ് ചാമ്പ്യന്മാർ. 217 പോയന്റോടെ ഇസ്ലാമിയാ കോളജ് മന്നം റണ്ണേഴ്സ് അപ്പായി.
ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ വിജയികളായവർ: ജൂനിയർ (ആൺകുട്ടികൾ) ഒന്നാം സ്ഥാനം ഇസ്ലാമിയ കോളജ് തളിക്കുളം (121 പോയന്റ്). റണ്ണേഴ്സ് അപ്: അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് ആലുവ(96 പോയന്റ്). സീനിയർ (ആൺകുട്ടികൾ) ഒന്നാം സ്ഥാനം: അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസ് (181 പോയന്റ്). റണ്ണേഴ്സ് അപ്: ഇസ്ലാമിയ കോളജ് തളിക്കുളം (95 പോയന്റ്). ജൂനിയർ (പെൺകുട്ടികൾ) ഒന്നാം സ്ഥാനം: ഇസ്ലാമിയ കോളജ് മന്നം (102 പോയന്റ്). റണ്ണേഴ്സ് അപ്: അൽഫലാഹ് ഹയർ സെക്കൻഡറി സ്കൂൾ പെരിങ്ങാടി (89 പോയന്റ്). സീനിയർ (പെൺകുട്ടികൾ) ഒന്നാം സ്ഥാനം: ഇസ്ലാഹിയ കോളജ് ചേന്ദമംഗല്ലൂർ (113 പോയന്റ്). റണ്ണേഴ്സ് അപ്: ഇസ്ലാമിയാ കോളജ് ചാലക്കൽ (92 പോയന്റ്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.