ബൈപാസിൽ പൂളാടിക്കുന്ന് ഭാഗത്തെ കുഴി നികത്തുന്നു

കോഴിക്കോട് ബൈപാസിലെ കുഴി തൽക്കാലം നികത്തി

കോഴിക്കോട്​: രാമനാട്ടുകര-വെങ്ങളം ബൈപാസിലെ വലിയ കുഴികൾ തൽക്കാലത്തേക്ക്​ നികത്തി. കനത്തമഴയും കുഴിയും കാരണം വാഹനഗതാഗതം ദുരിതമായത്​ 'മാധ്യമം' ഞായറാഴ്​ച റിപ്പോർട്ട്​ ചെയ്​തതിനു​ പിന്നാലെയാണ്​ അധികൃതർ ഉണർന്നത്​.

പൂളാടിക്കുന്ന്​ മുതൽ പല ഭാഗങ്ങളിലും ക്വാറി അവശിഷ്​ടങ്ങൾ ഇട്ടാണ്​ കുഴി നികത്തിയത്​. മഴ കാരണം ടാറിങ്ങുൾ​െപ്പടെയുള്ള അറ്റകുറ്റപ്പണികൾ നടത്താനാവില്ല. ​

മഴയില്ലാത്തപ്പോൾ കൃത്യമായ അറ്റകുറ്റപ്പണിക്ക്​ അധികൃതർ തയാറായില്ലെന്ന ആക്ഷേപം ശക്തമാണ്​.

കഴിഞ്ഞ ദിവസം ബൈക്ക്​ യാത്രികൻ കുഴിവെട്ടിച്ച്​ റോഡിനു സമീപത്തെ വെള്ളക്കെട്ടിലേക്ക്​ വീണു. ബൈപാസിലെ പ്രധാന പാലങ്ങളിലൊന്നായ അറപ്പുഴ പാലത്തിലെ കുഴ​ിയും വാഹനയാത്രക്കാർക്ക്​ ഭീഷണിയാണ്​.

Tags:    
News Summary - gutter on Kozhikode bypass filled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.