പ്രതീകാത്മക ചിത്രം
കോഴിക്കോട്: ജീപ്പും കാറും കൂട്ടിയിടിച്ച് ഒന്നര വയസ്സുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്ക്. വ്യാഴാഴ്ച വൈകീട്ട് അരയിടത്തുപാലം മേൽപാലത്തിനു മുകളിൽ വെച്ചാണ് ജീപ്പ് കാറിലിടിച്ചത്. കാർ യാത്രക്കാരായ കോട്ടക്കൽ കോഴിപ്പുറം മുഹമ്മദ് ഷഹാസ് (29), ഭാര്യ ആയിഷ ഫിദ (25), മകൾ റഹ്‌മ (ഒന്നര) എന്നിവരെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ ആഷിയ ഫിദയും മകൾ റഹ്മയും തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇരുവർക്കും തലക്കുൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. ജീപ്പ് ഓടിച്ച തച്ചംപൊയിൽ സ്വദേശി സാലിഖ് മുഹമ്മദ് ആശുപത്രിയിൽ ചികിത്സതേടി.
മെഡിക്കൽ കോളജ് ഭാഗത്തുനിന്നും വന്ന ജീപ്പ് തെറ്റായ ദിശയിൽ വന്നു തൊണ്ടയാട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തതെന്നും സ്ഥലത്തുണ്ടായിരുന്നുവർ പറഞ്ഞു.
കാർ പാലത്തിന്റെ കൈവരിയുടെ മുകളിൽ തട്ടിയാണ് നിന്നത്. ബീച്ചിൽനിന്ന് തിരിച്ചുപോവുകയായിരുന്നു കാറിലുണ്ടായിരുന്ന കുടുംബമെന്നാണ് വിവരം. കാറും ജീപ്പും കസബ സ്റ്റേഷനിലേക്കു മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.