ചെത്തുകടവ്-കുരിക്കത്തൂർ റോഡിന് 5.51 കോടിയുടെ ഭരണാനുമതി.

കുന്ദമംഗലം: ചെത്തുകടവ് - കുരിക്കത്തൂര്‍ റോഡ് പരിഷ്കരണത്തിന് 5.51 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. നിലവില്‍ അഞ്ചുകോടി രൂപയുടെ നവീകരണ പ്രവൃത്തികള്‍ നടന്നുവരുന്ന പെരിങ്ങളം - കുരിക്കത്തൂര്‍ - പെരുവഴിക്കടവ് റോഡുമായാണ്, ഈ റോഡ് ബന്ധിപ്പിക്കുന്നത്. ചെത്തുകടവ് ജങ്ഷനില്‍ സ്ഥലം ഏറ്റെടുത്ത് റിങ് റോഡ് നിർമിക്കുന്ന പ്രവൃത്തിയും ഈ പദ്ധതിയുടെ ഭാഗമായി നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. താമരശ്ശേരി വരിട്ട്യാക്കില്‍ റോഡില്‍നിന്നുള്ള കണക്ഷന്‍ റോഡ് കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്നും എം.എല്‍.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.