'പവർ ടു ദ പിരീഡ്' നൈറ്റ് റൺ 28ന്

കോഴിക്കോട്: ആർത്തവ ശുചിത്വ ബോധവത്കരണം, അതുമായി ബന്ധപ്പെട്ട മിഥ്യാധാരണകൾ അകറ്റുക എന്നിവ ലക്ഷ്യമിട്ട് ആർത്തവ ശുചിത്വദിനമായ മേയ് 28ന് 'പവർ ടു ദ പിരീഡ്' നൈറ്റ് റൺ സംഘടിപ്പിക്കുന്നു. ജില്ല ഭരണകൂടത്തിന്റെയും ജെൻഡർ പാർക്കിന്റെയും ആഭിമുഖ്യത്തിൽ ഐ.എം.എ, ജെ.സി.ഐ കാലിക്കറ്റ്, ഡെക്കാത്ലോൺ, റെഡ് എഫ്.എം, അബീർ മെഡിക്കൽ ​ഗ്രൂപ് എന്നിവരുടെ സഹകരണത്തോടെ മേക് സെൻസ് ഓഫ് മെൻസസ് എന്ന ഹാഷ് ടാ​ഗോടെയാണ് പരിപാടി. രാത്രി 8.30ന് കോഴിക്കോട് ബീച്ചിലെ 'നമ്മുടെ കോഴിക്കോട്' ഇൻസ്റ്റലേഷനിൽ നിന്നാരംഭിച്ച് വെള്ളയിൽ ഹാർബർ വഴി തിരിച്ച് സ്റ്റാർട്ടിങ് പോയന്റിൽ അവസാനിക്കും. ദിനാചരണത്തോടനുബന്ധിച്ച് വെബിനാറുകൾ, ചർച്ചകൾ, സൈക്കിൾ റാലി, സോഷ്യൽ മീഡിയ ചലഞ്ചുകൾ, ക്വിസ് തുടങ്ങിയവയും ഒരുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.