ഫുട്ബാൾ ടൂർണമെൻറ്

ഫുട്ബാൾ ടൂർണമൻെറ് മുക്കം: 'വിശ്വാസത്തിന്റെ അഭിമാന സാക്ഷ്യം, വിമോചനത്തിന്റെ പാരമ്പര്യം' തലക്കെട്ടിൽ മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ചേന്ദമംഗലൂർ ഏരിയ ഫുട്ബാൾ ടൂർണമൻെറ് സംഘടിപ്പിച്ചു. ഏഴ് ടീമുകളായി 50 ഓളം കളിക്കാർ പങ്കെടുത്തു. ഇ.കെ. അൻവർ കിക്ക് ഓഫ് ചെയ്തു. ട്രാക്ക് ഫോഴ്സ് ചേന്ദമംഗലൂർ ടൂർണമൻെറ് ജേതാക്കളായി. റണ്ണർ അപ് സ്ഥാനം സോളിഡാരിറ്റി ചേന്ദമംഗലൂരും ബെസ്റ്റ് പ്ലെയർ അവാർഡ് കെ.ടി. അഫ്നാനും കരസ്ഥമാക്കി. വാസിഫ്, തമാം, ടി.എൻ. അഷ്റഫ്, മുബറിസ്, കെ.സി. ഇർഫാൻ എന്നിവർ നേതൃത്വം നല്കി. ഫോട്ടോ SAT MUKKAM1.JPG സോളിഡാരിറ്റി ചേന്ദമംഗലൂരിൽ നടത്തിയ ഫുട്ബാൾ മേളയിൽ പങ്കെടുത്ത താരങ്ങൾ സംഘാടകർക്കൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.