തിരുവോണം ആരാധന ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു കേളകം: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന ഉത്സവ വേദിയിൽ ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ നടന്നു. കോട്ടയം കോവിലകത്തുനിന്നെത്തിച്ച അഭിഷേക സാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിച്ചു. എന്നാൽ, കോവിഡ് സാഹചര്യത്തിൽ തിരുവോണ ആരാധന നാളിലെ പല ചിട്ടകളും മാറ്റങ്ങൾ വരുത്തിയാണ് നടത്തിയത്. കോവിഡിൻെറ പശ്ചാത്തലത്തിൽ, ആനകളും വിശേഷ വാദ്യങ്ങളും ഒഴിവാക്കിയായിരുന്നു ചടങ്ങ്. ചൊവ്വാഴ്ചയാണ് ഉത്സവത്തിലെ സുപ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ്. ഇളനീർ വെപ്പിനായുള്ള ഇളനീർ കാവുകളുമായി സംഘങ്ങൾ കൊട്ടിയൂരിലേക്ക് പ്രയാണത്തിലാണ്. കുറ്റ്യാടിയിൽനിന്നും എണ്ണത്തണ്ടയാൻെറ നേതൃത്വത്തിൽ അഞ്ചംഗ സംഘവും മറ്റു പ്രദേശങ്ങളിൽനിന്ന് അഞ്ചുപേരടങ്ങുന്ന അഞ്ചു സംഘങ്ങളുമാണ് ഇളനീരുമായി എത്തുക. മുൻ വർഷങ്ങളിൽ ആയിരക്കണക്കിന് ഇളനീർ സംഘങ്ങൾ എത്തിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആറു സംഘങ്ങളായി ചുരുക്കിയിട്ടുണ്ട്. ഇളനീർ സംഘങ്ങൾ ഇന്ന് കൊട്ടിയൂരിലെത്തും. ഓരോ സംഘങ്ങളും അക്കരെ തിരുവഞ്ചിറയിൽ ഇളനീർകാവുകൾ സമർപ്പിച്ച് മടങ്ങിയശേഷമാവും അടുത്ത സംഘത്തെ പ്രവേശിപ്പിക്കുകയെന്ന് കൊട്ടിയൂർ ദേവസ്വം അധികൃതർ അറിയിച്ചു. ബുധനാഴ്ചയാണ് ഇളനീരാട്ടം. രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും ബുധനാഴ്ച നടക്കും. kottiyoor: കുറ്റ്യാടിയിൽനിന്ന് എണ്ണത്തണ്ടയാൻെറ നേതൃത്വത്തിൽ കൊട്ടിയൂരിലേക്ക് പുറപ്പെട്ട അഞ്ചംഗ ഇളനീർ സംഘം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.