കോഴിക്കോട്: ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് സി.െഎ.ടി.യുവിൻെറ ആഭിമുഖ്യത്തിൽ മാനാഞ്ചിറയിൽ രണ്ടു ദിവസമായി നടത്തിയ രാപ്പകൽ സമരം സമാപിച്ചു. സമാപന ദിവസം രാവിലെ പ്രതിരോധ സമരം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. ഭാഗീരഥി അധ്യക്ഷത വഹിച്ചു. പി.കെ. സന്തോഷ്, പി.കെ. മുകുന്ദൻ, വി.പി. കുഞ്ഞികൃഷ്ണൻ, സി.പി. സുലൈമാൻ, പി.കെ. പ്രേംനാഥ്, വി.കെ. മോഹൻദാസ്, കെ.എം. സുരേന്ദ്രൻ, കെ.ജി.ഒ.എ പ്രതിനിധി സുധാകരൻ, എൽ.ഐ.സി.ഇ.യു പ്രതിനിധി പി.പി. കൃഷ്ണൻ, കെ. ശ്രീനിവാസൻ, കെ.എസ്.ഇ.ബി.ഡബ്ല്യു.എ പ്രതിനിധി പി.കെ. പ്രമോദ്, കെ.ഡബ്ല്യു.എ.ഇ.എ പ്രതിനിധി കെ. സന്തോഷ് കുമാർ, രാജചന്ദ്രൻ, പ്രസന്ന കുമാർ, കെ. വേലായുധൻ, ആേൻറാ, സുനിൽകുമാർ, ഷൈജു, കെ.ടി. കുഞ്ഞിക്കണ്ണൻ, സുധീർദാസ്, പി.എ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.